Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

അച്ഛന്റെ വഴിയേ സിനിമയിലേക്ക്; ഈ നടനെ മനസിലായോ?

അച്ഛനെ പോലെ താനും നല്ലൊരു നടനാണെന്ന് കഥാപാത്രങ്ങളിലൂടെ തെളിയിച്ചുകൊണ്ട് മുന്നേറുകയാണ് ഈ നടൻ

Binu Pappu, Binu Pappu childhood photos, Kuthiravattam Pappu, Kuthiravattam Pappu films, Kuthiravattam Pappu funny dialogues, Kuthiravattam Pappu death anniversary, Kuthiravattam Pappu son, Binu Pappu photos

പകരക്കാരില്ലാത്ത അഭിനേതാവാണ് മലയാളസിനിമയ്ക്ക് കുതിരവട്ടം പപ്പു. വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയ താരമായിരുന്നു അദ്ദേഹം . ആ ചിരിമുഖം മറഞ്ഞിട്ട് 21 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കോഴിക്കോടുകാരനായ പനങ്ങാട്ട് പത്മദളാക്ഷൻ മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവായി മാറിയത് വേഗത്തിലായിരുന്നു. ‘ഭാർഗവി നിലയം’എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു.

പപ്പു വിട പറഞ്ഞുപോയ മലയാളസിനിമാലോകത്ത് ഇന്ന് അദ്ദേഹത്തിന്റെ മകനുണ്ട് , ബിനു പപ്പു. ഓരോ സിനിമ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവർന്നുകൊണ്ടും, താനൊരു നല്ല നടനാണെന്ന് തെളിയിച്ചുകൊണ്ടും ബിനു മുന്നേറുകയാണ്. അച്ഛനൊപ്പമുള്ള ബിനുവിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പപ്പുവിന്റെ മൂന്നുമക്കളിൽ ഇളയ ആളാണ് ബിനു. സ്കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്സിൽ അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ബിനു കൗശലം, ഏകലവ്യൻ, ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായും അഭിനയിച്ചിരുന്നു.

സലിം ബാബ സംവിധാനം ചെയ്ത ‘ഗുണ്ട’ എന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്കു ശേഷം ബിനു അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. അക്കാലത്ത് അഭിനയത്തേക്കാൾ കൂടുതൽ അസിസ്റ്റന്റ്- അസോസിയേറ്റ് സംവിധായകനായി സിനിമയുടെ പിന്നണിയിലായിരുന്നു ബിനു പപ്പു കൂടുതലും പ്രവർത്തിച്ചത്. റാണി പത്മിനി, സഖാവ്, ഹെലൻ, വൺ എന്നിങ്ങനെ നിരവധിയേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ കവരാൻ ബിനുവിന് സാധിച്ചു. അടുത്തിടെ ഇറങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലെ പ്രകടനം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

Read more: മായാത്ത പപ്പു; അച്ഛനെ ഓർത്ത് ബിനു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam popular film and stage actors son childhood photo

Next Story
എന്റെ അവകാശമായ റേഷനും കിറ്റും കിട്ടി; ശ്രദ്ധ നേടി മണികണ്ഠൻ ആചാരിയുടെ കുറിപ്പ്Manikandan achari, Manikandan achari photos
The moderation of comments is automated and not cleared manually by malayalam.indianexpress.com