scorecardresearch

പണ്ട് പണ്ട് ദിനോസറുകൾക്കും മുൻപൊരു ഓണനാളിൽ ഞാൻ; കുട്ടിക്കാല ചിത്രവുമായി ഗായകൻ

4000 ത്തോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച ഈ ഗായകന്റെ പാട്ടുകള്‍ എത്ര കേട്ടാലും മതിവരില്ല.

പണ്ട് പണ്ട് ദിനോസറുകൾക്കും മുൻപൊരു ഓണനാളിൽ ഞാൻ; കുട്ടിക്കാല ചിത്രവുമായി ഗായകൻ

മധുരമൂറുന്ന ശബ്ദവുമായി മലയാളികളുടെ മനസ്സുകവര്‍ന്ന ഗായകന്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളുടെ ശബ്ദമായി മാറിയ ജി വേണുഗോപാലിന്റെ ചെറുപ്പക്കാല ചിത്രമാണിത്. പൂമാനമേ, ഒന്നാം രാഗം പാടി, ചന്ദനമണിവാതില്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം വേണുഗോപാലിന്റെ ശബ്ദത്തിലൂടെയാണ് മലയാളിലേയ്ക്ക് എത്തിയത്.

‘പണ്ട് പണ്ട് ദിനോസറുകള്‍ക്കും മുന്‍പൊരു ഓണനാള്‍’ എന്ന അടിക്കുറിപ്പോടെ വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുട്ടി വേണുഗോപാല്‍ ക്യൂട്ടായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രസകരമായ അടിക്കുറിപ്പെഴുതിയ വേണുഗോപാലിനെ അഭിനന്ദിച്ച ആരാധകരോട് നന്ദി പറയാനും അദ്ദേഹം മറന്നിട്ടില്ല.

സംഗീത ലോകത്ത് സജീവമായ വേണുഗോപാല്‍ ടെലിവിഷന്‍ ഷോകളില്‍ വിധിക്കര്‍ത്താവായും എത്താറുണ്ട്. 1990 ല്‍ രശ്മിയെ വിവാഹം ചെയ്ത വേണുഗോപാലിനു രണ്ടു കുട്ടികളുണ്ട്. മകന്‍ അരവിന്ദ് ലൂക്ക, ഹൃദയം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പിന്നണി ഗാന രംഗത്തു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സംഗീയ കുടുംബത്തില്‍ ജനിച്ച വേണുഗോപാലിന്റെ സഹോദരിയാണ് ഗായിക സുജാത

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam playback singer shares throwback photo