New Release: സൂപ്പർ ശരണ്യ നാളെ തിയേറ്ററുകളിലേക്ക്

New Release: പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസാണ് ‘സൂപ്പർ ശരണ്യ’

Super Sharanya, Super Sharanya release, Super Sharanya review, Super Sharanya rating, Super Sharanya full movie, Super Sharanya full movie download, Super Sharanya malayalam review, Anaswara Rajan, Super Sharanya Review Rating, Arjun Ashokan, സൂപ്പർ ശരണ്യ, സൂപ്പർ ശരണ്യ റിവ്യൂ

Super Sharanya Release: ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ശരണ്യ’ ജനുവരി ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ‘തണ്ണീര്‍മത്തനി’ലെ നായികയായ അനശ്വര രാജന്‍ തന്നെയാണ് ഇവിടെയും നായികയായി എത്തുന്നത്. പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസാണ് ‘സൂപ്പർ ശരണ്യ’.

അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ കഥ ഒരുക്കിയതും ഗിരീഷ് തന്നെ. ഷെബിന്‍ ബെക്കറിനൊപ്പം ചേര്‍ന്ന് ഗിരീഷ് എ ഡി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

ഛായാഗ്രഹണം സജിത്ത് പുരുഷന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ കെ സി സിദ്ധാര്‍ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍, കലാസംവിധാനം നിമേഷ് എം താനൂര്‍.

Read more: January Release: ജനുവരിയിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam new release super sharanya anaswara rajan

The moderation of comments is automated and not cleared manually by malayalam.indianexpress.com