/indian-express-malayalam/media/media_files/2025/11/28/new-malayalam-ott-release-2025-11-28-10-59-02.jpg)
New malayalam Films Now Streaming on OTT: പുതിയ രണ്ടു മലയാളചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിൽ റിലീസിനെത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.
The Pet Detective OTT: ദി പെറ്റ് ഡിറ്റക്ടീവ്
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലെത്തി. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഷറഫുദ്ദീന്റെ 'സിഐഡി മൂസ' എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം അടിമുടി ഫൺ റൈഡാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ എത്തുന്ന ചിത്രം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രമാണ്.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.
രാജേഷ് മുരുകേശൻ സംഗീത സംവിധാനവും മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക് എഡിറ്റിംഗും നിർവ്വഹിച്ചു.
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സീ5 ആണ്. ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിച്ചു.
The Case Diary OTT: ദി കേസ് ഡയറി
അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്ത 'ദി കേസ് ഡയറി' ഒടിടിയിലെത്തി.
വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖ നീരജ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽനാസർ നിർമിക്കുന്ന ചിത്രത്തിന്‍റെ ചായഗ്രഹണം പി. സുകുമാർ നിർവഹിച്ചു.
Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ
എ.കെ. സന്തോഷാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. എസ്. രമേശൻ നായർ, ബി.കെ. ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ, ബിബി എൽദോസ് എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു. കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ, എഡിറ്റിങ്-ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്,ആർട്ട്-ദേവൻ, കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്,ആക്ഷൻ-റൺ രവി, ബി.ജി.എം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി. എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ, പി.ആർ.ഒ-എ എസ് ദിനേശ്.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
Also Read: മഴയുടെ കുഞ്ഞനുജനെത്തി, പേര് സ്കൈ; സന്തോഷം പങ്കിട്ട് സംവിധായകൻ ജോഫിൻ
Love FM OTT: ലൗ എഫ്എം
റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളുമെല്ലാം പ്രമേയമാവുന്ന ലൗ എഫ് എം ഒടിടിയിലെത്തി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അപ്പാനി ശരത്താണ് കേന്ദ്രകഥാപാത്രമാകുന്നത്.
നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ സിനില്‍ സൈനുദ്ദീനാണ് പ്രതിനായകവേഷത്തില്‍ എത്തുന്നത്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി ഹരി കണ്ണത്ത്, ദിലീപ്, അബു വളയംകുളം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us