/indian-express-malayalam/media/media_files/uploads/2021/06/Madonna-Sebastian-childhood-photo.jpg)
'പ്രേമ'ത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ മഡോണ സെബാസ്റ്റ്യൻ. അഭിനയത്തിനൊപ്പം ഗായികയായും തിളങ്ങുന്ന താരമാണ് മഡോണ. ഇപ്പോഴിതാ, മഡോണ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തു നിന്നുള്ളതാണ് ഒരു ചിത്രം, ഒപ്പം പുതിയൊരു ചിത്രവും ചേർത്തു വച്ചിട്ടുണ്ട്. രണ്ടിലും കൂളിംഗ് ഗ്ലാസ് വച്ച് ചിരിയോടെ നിൽക്കുന്ന മഡോണയെ ആണ് കാണാനാവുക.
/indian-express-malayalam/media/media_files/uploads/2021/06/Madonna-Sebastian.jpg)
'യൂ റ്റു ബ്രൂട്ടസ്' എന്ന ചിത്രത്തിൽ ഗായികയായാണ് മഡോണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2015 ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രന്റെ 'പ്രേമ'ത്തിലൂടെ നായികയായും തുടക്കം കുറിച്ചു. പിന്നീട് തമിഴ് ചിത്രം കാതലും കടന്തുപോകും, ദിലീപിന്റെ നായികയായി 'കിംഗ് ലിയർ', പൃഥ്വിരാജിനൊപ്പം 'ബ്രദേഴ്സ് ഡേ' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മഡോണ വേഷമിട്ടു. മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോൾ.
പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മഡോണ അഭിനയിച്ചിരുന്നു. പാ പാണ്ടി, ഇബ്‌ലീസ്, വൈറസ്, ജംഗ എന്നിവയാണ് മഡോണയുടെ മറ്റുചിത്രങ്ങൾ.
സംഗീതത്തിലും ഏറെ താൽപ്പര്യമുള്ള മഡോണ സംഗീത പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീത സംവിധായകർക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്.
Read more: ചിത്രങ്ങൾ കണ്ട് കൺഫ്യൂഷനടിച്ച് ആരാധകർ; എന്റെ കല്യാണം ഇങ്ങനെയല്ലെന്ന് മഡോണ
.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.