scorecardresearch
Latest News

IFFK: അറിയിപ്പും നന്‍ പകല്‍ നേരത്ത് മയക്കവും മത്സരവിഭാഗത്തിൽ

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേയ്ക്കു ‘ അറിയിപ്പ്’, ‘ നന്‍ പകല്‍ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

IFFK: അറിയിപ്പും നന്‍ പകല്‍ നേരത്ത് മയക്കവും മത്സരവിഭാഗത്തിൽ

27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേയ്ക്കു ‘ അറിയിപ്പ്’, ‘ നന്‍ പകല്‍ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ‘അറിയിപ്പ്’ പല അന്താരാഷ്ട്ര മേളകളിലും പ്രശംസകള്‍ നേടി കഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ നന്‍ പകല്‍ നേരത്ത് മയക്കം’. സംവിധായകന്‍ ആര്‍ ശരത് ചെയര്‍മാനായ സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍, ജീവ കെ ജെ എന്നിവരാണ് മറ്റു അംഗങ്ങള്‍.

വഴക്ക്, ആയിരത്തൊന്ന്‌ നുണകള്‍, ബാക്കി വന്നവര്‍, പട, നോര്‍മല്‍, ഗ്രേറ്റ് ഡിപ്രഷന്‍, വേട്ടപ്പട്ടികളും ഓട്ടക്കാരും, ആണ്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടുമക്കളും, ധബാരി ക്യുരുവി, ഫ്രീഡം ഫൈറ്റ്, 19(1)(a) എന്നിവയാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്ത ചിത്രങ്ങള്‍.തിരുവനന്തപുരത്ത് ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് മേള നടക്കുന്നത്‌.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam movies ariyippu nanpakal nerathu mayakkam to compete on iffk