മധുരരാജയുടെ വലിയ വിജയത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കമുളളത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എല്ലാവരും ആകാംക്ഷകയോടെ കാത്തിരിക്കുന്ന ഉണ്ടയുടെ ടീസര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒരേസമയമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. ഈദ് റിലീസായി എത്തുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.
ആക്ഷന്‍ കോമഡി ചിത്രമായ ഉണ്ടയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ ഒന്നൊന്നായി പുറത്തുവന്നിരുന്നത്. സിനിമയില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായി എത്തുന്ന യുവതാരങ്ങളുടെ പോസ്റ്ററുകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും എത്തിയിരുന്നു.
Read More: Mammootty starrer ‘Unda’ First Look: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഫസ്റ്റ് ലുക്ക്
സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.
വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തില്‍ ഒരുക്കിയ പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്.
ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം വരുന്ന ഈദിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.