അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായക കഥാപാത്രമാകുന്ന ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ പുറത്തിറങ്ങി.

അങ്കമാലി ഡയറീസിലെ പെപ്പയ്ക്ക് ശേഷം ആന്റണി വർഗീസ് നായകനാകുന്ന ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. പേരുപോലെ തന്നെ വ്യത്യസ്തമായ ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. ഭൂരിഭാഗം രംഗങ്ങളും ഒരു പൊലീസ് സ്റ്റേഷനില്‍ ചിത്രീകരിച്ചിരിക്കുന്ന ട്രെയിലറാണ് പുറത്തുവന്നത്.

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പല്ലിശ്ശേരി, നടൻ ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ്. ദിലീപ് കുര്യനാണ് തിരക്കഥ ഒരുക്കുന്നത്.

കോട്ടയത്തെ പശ്ചാത്തലമാക്കി ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫിനാൻസ് കമ്പനി മാനേജരായാണ് ആന്റണി ചിത്രത്തിൽ എത്തുക. വിനായകൻ, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം അങ്കമാലി താരം ടിറ്റൊ വിൽസണും പ്രധാന കഥാപാത്രമായി എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ