പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ടേക്ക് ഓഫ് റിലീസിനൊരുങ്ങുന്നു. മാർച്ച് 24 ന് ചിത്രം തിയറ്ററുകളി​ൽ എത്തും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇറാഖിൽ​ യുദ്ധത്തിനിടെ കുടുങ്ങിയ നഴ്സുമാരുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിന്രെ പ്രമേയം.

മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ