Latest News

നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ

Malayalam New Release: നാലു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

, Sumesh & Ramesh Review, Muddy Review, Kshanam Review, Oru Canadian Diary Review, Sumesh & Ramesh Review, Muddy Review, Kshanam Review, Oru Canadian Diary Review

Malayalam New Release: നാലു ചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സുമേഷ് ആന്റ് രമേഷ്, മഡ്ഡി, ക്ഷണം, ഒരു കനേഡിയൻ ഡയറി എന്നിവയാണ് നാളെ തിയേറ്ററുകളിലേക്ക് എത്തുന്നത്.

Sumesh & Ramesh Release: സുമേഷ് ആന്റ് രമേഷ്

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘സുമേഷ് ആന്റ് രമേഷ്’. നവാഗതനായ സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫരീദ് ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

സലിംകുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകൻ, രാജീവ് പിള്ള, ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആല്‍ബിയാണ്. യാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

Muddy Release: ‘മഡ്ഡി’ എന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം

മഡ്ഡ് റേസിംഗിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഡോ. പ്രഗഭൽ സംവിധാനം ചെയ്ത ‘മഡ്ഡി’. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി റേറ്റിങ്ങിലും (imdb) ചിത്രം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിനായി പുതുമുഖതാരങ്ങളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷമാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ അതിസാഹസികമായി ഷൂട്ട് ചെയ്ത രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ‘മഡ്ഡി’ എത്തും. ഡോ. പ്രഗഭൽ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. യുവന്‍ കൃഷ്‍ണ, റിദ്ദാന്‍ കൃഷ്‍ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഹരീഷ് പേരാടി, ഐ എം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്.

കെ ജി രതീഷാണ് ഛായാഗ്രാഹകൻ. ‘രാക്ഷസന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സാന്‍ ലോകേഷ് എഡിറ്റിങ് നിർവഹിക്കുന്നു. ‘കെജിഎഫ്’എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നുവെന്നതും ‘മഡ്ഡി’യുടെ പ്രത്യേകതയാണ്. പി കെ 7 ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് പ്രേമ കൃഷ്‍ണദാസാണ്.

Kshanam movie Release: ക്ഷണം തിയേറ്ററുകളിലേക്ക്

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ‘ക്ഷണം’ നാളെ തിയേറ്ററുകളിലെത്തുന്നു. ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, സ്നേഹ അജിത്ത്, ലേഖ പ്രജാപതി, ക്രിഷ, ദേവന്‍, വിവേക്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ദക്ഷന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ‘ക്ഷണം’ നിര്‍മ്മിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം: ശ്രീകുമാര്‍ അരൂക്കുറ്റി, ക്യാമറ: ജമിന്‍ ജോം അയ്യനേത്ത്, എഡിറ്റര്‍: സോബിന്‍ കെ, ഗാനരചന: ഹരിനാരായണന്‍, സംഗീതം: ബിജിപാല്‍, വിഷ്ണു മോഹന്‍ സിത്താര, ബി ജി എം: ഗോപിസുന്ദര്‍, കല: ഷബീര്‍ അലി, കോസ്റ്റ്യൂം: ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ്: പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര.

Oru Canadian Diary Release: ഒരു കനേഡിയൻ ഡയറി

നവാഗത സംവിധായകയായ സീമ ശ്രീകുമാർ ഒരുക്കുന്ന ചിത്രമാണ് ‘ഒരു കനേഡിയൻ ഡയറി’. എൺപതു ശതമാനത്തിലേറെ കാനഡയിൽ ചിത്രീകരിച്ച സിനിമയാണിത്.

പുതുമുഖങ്ങളായ പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം.വി. ശ്രീകുമാറാണ് ഛായാഗ്രഹണവും നിർമ്മാണവും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam movie release december 10 sumesh ramesh muddy kshanam oru canadian diary

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express