ഫുട്ബോൾ പ്രമേയമാകുന്ന മറ്റൊരു മലയാള ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ഫുട്ബോളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ‘പന്ത്’ എന്ന സിനിമ പറയുന്നത്. പരസ്യ സംവിധായകനായ ആദിയുടെ രണ്ടാമത്തെ ചിത്രമാണ് ‘പന്ത്’. ചിത്രത്തിന്റെ ട്രെയിലർ റിലീസായി.

2016ൽ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗവും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളയാണ് ചിത്രം നിർമിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. പൊന്നാനിയും പരിസര പ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ.

നെടുമുടി വേണു, വിനീത്, അജുവർഗ്ഗീസ്, സുധീര്‍ കരമന, സുധീഷ്, ഇര്‍ഷാദ്, വിനോദ് കോവൂര്‍, വിജിലേഷ് എന്നിവർക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2019 ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തും. ഷംസുദ്ദീൻ. പി. കുട്ടോത്ത് വരികളെഴുതി ജാസി ഗിഫ്റ്റും ഇഷാൻ ദേവ് സംഗീതം നൽകി ആലപിച്ച ‘പന്തി’ലെ ആദ്യഗാനവും മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ‘ചെമ്മീനിൽ കറുത്തമ്മയാകേണ്ടിയിരുന്നത് റാബിയ ബീവി ആയിരുന്നു’; മഞ്ജുവിനെ കാണാനെത്തിയ മുത്തശ്ശി 80-ാം വയസിൽ സിനിമയിലേക്ക്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ