ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്ത ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

ഇതോടെ ഇര വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമായ സൂചനയൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ടീസറിലും കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രമേയം ഇതിന്റെ ഭാഗമാകുന്നതായാണ് ടീസര്‍ നല്‍കുന്ന സൂചന.
ചിത്രം മാര്‍ച്ച് 16ന് തിയേറ്ററുകളില്‍ എത്തും. പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര.വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്നു സൈജു. നവീന്‍ ജോണാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനൊപ്പം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നു. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ