Chathuram Ott: സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ചതുരം.’ സ്വാസിക വിജയ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2022 നവംബർ 4നു റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. മാർച്ച് 9 മുതൽ ചതുരം സൈന പ്ലേയിൽ കാണാം. റോഷൻ മാത്യൂ, അലൻസീർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്.
വലിയ പണക്കാരനും വൃദ്ധനുമായ ഒരാൾ അതിസുന്ദരിയായ ഒരു ചെറുപ്പകാരിയെ വിവാഹം കഴിച്ച് അയാളുടെ വലിയ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു കൂട്ടി കൊണ്ട് വരുന്നു. അയാളുടെ രതി വൈകൃതങ്ങൾക്കും ക്രൂരമായ മർദനങ്ങൾക്കും ഇരയായി ജീവിച്ചിരുന്ന അവളോട് നാട്ടുകാർക്കെല്ലാം സഹതാപവും രഹസ്യമായ അഭിനിവേശവുമുണ്ടാവുന്നു.
വൃദ്ധനായ ഒരാളുടെ സ്വത്ത് കൈക്കലാക്കാനും ചെറുപ്പക്കാരനായ ഒരാളെ കൂടെ നിർത്താനും ഒരു സ്ത്രീയെ തന്റെ ശരീരം എങ്ങനെയൊക്കെ പ്രാപ്തമാക്കുന്നു എന്ന അന്വേഷണമാണ് ഒരർത്ഥത്തിൽ നോക്കിയാൽ ‘ചതുരം.’
വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിനീത അജിത്ത്, സിദ്ധാർത്ഥ് ഭരതൻ, ജോർജ് സാൻഡിയാഗോ, ജംനീഷ് തയ്യിൽ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം പ്രദീഷ് വർമ, എഡിറ്റിങ്ങ് ദീപു ജോസഫ് എന്നിവർ നിർവഹിക്കുന്നു.