/indian-express-malayalam/media/media_files/uploads/2017/01/mohanlal.jpg)
ഒരു പക്ഷവുമില്ലെന്നും എങ്ങോട്ടും ചായ്‌വുകളില്ലാതെ മധ്യമ മനുഷ്യനായാണ് നിൽക്കുന്നതെന്നും നടൻ മോഹൻലാൽ. ബ്ലോഗിലൂടെയാണ് ലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ബ്ലോഗുകൾ എഴുതാൻ തുടങ്ങിയതിൽപ്പിന്നെ പല വിഷയങ്ങളിലും ഞാൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാൻ എന്ന മനുഷ്യന്റെ മധ്യത്തിൽനിന്നാണ് എഴുതിയത്. എന്നാൽ പലരും അത് പല തരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യൻ എപ്പോഴും നടുവിലാണ് നിൽക്കുന്നതെന്നും മോഹൻലാൽ ബ്ലോഗിൽ എഴുതിയിട്ടുണ്ട്.
മോഹൻലാലിന്റെ ശബ്ദത്തിൽ ബ്ലോഗ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മോഹൻലാലിന്റെ പല ബ്ലോഗ് കുറിപ്പുകൾക്കെതിരെയും അടുത്തിടെ വിമർശനങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബ്ലോഗ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വിയറ്റ്നാമിലെ ബുദ്ധസന്യാസിയായ തിച്ച് നാത് ഹാന്റെ അറ്റ് ഹോം ഇൻ ദി വേൾഡ് എന്ന പുസ്തകത്തിലെ വാക്കുകൾ പരാമർശിച്ചുള്ളതാണ് ലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us