താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ എന്നും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. പോയകാലത്തെ ഓർമപ്പെടുത്തുന്ന അത്തരം ചിത്രങ്ങൾ താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. നടി ടെസ്സ ജോസഫ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ടെസ്സ ജോസഫ് എന്ന പേര് ചിലപ്പോൾ എല്ലാവർക്കും സുപരിചിതമായിരിക്കില്ല. എന്നാൽ പട്ടാളം സിനിമയിലെ മമ്മൂട്ടിയുടെ നായിക എന്നു പറഞ്ഞാൽ പെട്ടെന്ന് ആ മുഖം മനസ്സിൽ തെളിയുക തന്നെ ചെയ്യും. ആദ്യ സിനിമയിലൂടെ തന്നെ അത്രയേറെ ശ്രദ്ധ നേടിയെടുക്കാൻ ടെസ്സയ്ക്ക് സാധിച്ചിരുന്നു.
ടിവി ഷോകളിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ടെസ്സയെ സിനിമാപ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ലാൽ ജോസ് ആണ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘പട്ടാളം’ (2003) ആണ് ടെസ്സയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരന്റെ വിധവയായാണ് ടെസ്സ അഭിനയിച്ചത്.
പട്ടാളം കഴിഞ്ഞ് അഭിനയത്തിൽ നിന്നും വിട്ടുനിന്ന ടെസ്സ പിന്നീട് 12 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. 2015ൽ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്. രാജമ്മ@യാഹൂ, മറുപടി, ഗോൾഡ് കോയിൻ തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് വേഷമിട്ടു.
-
Photo: Tessa Joseph/Instagram
-
Photo: Tessa Joseph/Instagram
-
Photo: Tessa Joseph/Instagram
മിനി സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് ടെസ്സ. കൈ രളി ടിവിയിലെ ‘ഹലോ ഗുഡ് ഈവനിംഗ്” എന്ന പരിപാടിയിലൂടെയാണ് ടെസ്സ ഏറെ ശ്രദ്ധ നേടിയത്. ഏതാനും പരസ്യചിത്രങ്ങളിലും ടെസ്സ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘എൻ്റെ കുട്ടികളുടെ അച്ഛൻ’ എന്ന സീരിയലിലും ടെസ്സ നായികയായി അഭിനയിച്ചിരുന്നു.