റിലീസുകൾ മാറ്റി, സെക്കൻഡ് ഷോ വേണമെന്ന് നിർബന്ധം; മലയാള സിനിമ കടുത്ത പ്രതിസന്ധിയിൽ

മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണം, അതിനാല്‍ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണമെന്ന് ഫിലിം ചേംബർ

theatres, cinema halls, master, tamil nadu, chennai news, tamil nadu theatres, theaters, tamil nadu theaters

കൊച്ചി: മലയാള സിനിമാ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഫിലിം ചേംബർ. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും സെക്കൻഡ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നാളെ മുതല്‍ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളുടെയും റിലീസ് മാറ്റിവച്ചു. ഫിലിം ചേംബറാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണം, അതിനാല്‍ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണമെന്ന് ഫിലിം ചേംബർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സെക്കൻഡ് ഷോ നടത്താൻ അനുമതി വേണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു. തിയേറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കൻഡ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കൻഡ് ഷോ അനുവദിക്കണമെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: വിമർശകർക്കായി പൃഥ്വി ‘ഷോ’; വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി

കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് റിലീസുകൾ നീട്ടിവയ്‌ക്കാൻ തീരുമാനമുണ്ടായത്. വിനോദ നികുതി ഇളവ് തുടരുക, സെക്കൻഡ് ഷോ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ റിലീസുകൾ സാധാരണ നിലയിൽ ആക്കാമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മലയാള സിനിമയ്ക്ക് കളക്ഷനില്‍ വലിയ ഇടിവാണ് സംഭവിക്കുന്നതെന്നും യോഗത്തില്‍ പറഞ്ഞു. മാർച്ച് നാലിന് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റി’ന്റെ റിലീസ് അടക്കം ഈ സാഹചര്യത്തിൽ മാറ്റുമെന്നാണ് സൂചന.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam film industry crisis covid restrictions

Next Story
അപ്പൂപ്പൻതാടിയെപ്പോലെ പാറിപ്പറക്കാൻ മോഹിച്ച് അഹാന, ചിത്രങ്ങൾahaana krishna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com