Latest News

സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ മലയാള സിനിമാലോകവും

സിനിമകളിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഈ ബിൽ ഭീഷണിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Cinematograph Amendment Bill 202, Malayalam film fraternity, Suriya, kamal haasan, Cinematograph Bill, Cinematograph Bill 2021, Cinematograph Amendment Bill 2021, cinematograph act, cbfc, censor board, സൂര്യ, കമൽഹാസൻ, സിനിമാറ്റോഗ്രാഫ് ബിൽ, സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ സൂര്യ, ie malayalam

സിനിമകളിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണിയാവുമെന്ന് വിലയിരുത്തപ്പെടുന്ന സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ മലയാളസിനിമാപ്രവർത്തകരും രംഗത്ത്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും മുൻപുതന്നെ 2021 ലെ കരട് സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനെതിരായ വിയോജിപ്പ് അറിയിച്ച് രംഗത്തു വന്നിരുന്നു.

മലയാളത്തിൽ നിന്നും വുമൺ ഇൻ സിനിമ കളക്റ്റീവ് സംഘടന, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, സിബി മലയിൽ, ടികെ രാജീവ് കുമാർ, ജയരാജ്, വേണു, ഡോ. ബിജു , റസൂൽ പൂക്കുട്ടി, ഷാജി ഹംസ, മധു അമ്പാട്ട്, അജിത് കുമാർ, ദിലീഷ് പോത്തൻ, രാജീവ് രവി, അമൽനീരദ്, മധു നീലകണ്ഠൻ, ഗീതു മോഹൻദാസ്, ഷൈജു ഖാലിദ്, സമീർ താഹിർ, സി എസ് വെങ്കടേശ്വരൻ, രതീഷ് രാധാകൃഷ്ണൻ, മുഹ്സിൻ പരാരി, സക്കറിയ, സഞ്ജു സുരേ്ദ്രൻ, സ്രിന്റ, കനി കുസൃതി, പ്രിയനന്ദൻ തുടങ്ങി അൻപതിലേറെ സിനിമാപ്രവർത്തകരാണ് ബില്ലിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്.

ഹിന്ദി, തമിഴ്, മലയാളം, മറാത്തി, ബംഗാളി, കന്നട, തെലുങ്ക്, ആസാമീസ് തുടങ്ങി വിവിധ ചലച്ചിത്രമേഖലകളിൽ നിന്നായി 6500 ഓളം പേരുടെ കയ്യൊപ്പുകൾ ശേഖരിച്ച് ചലച്ചിത്രപ്രവർത്തകർ വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ് താരങ്ങങ്ങളായ കമൽഹാസൻ, സൂര്യ എന്നിവരും ശക്തമായി ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. “സിനിമ, മാധ്യമങ്ങൾ, സാക്ഷര സമൂഹം എന്നിവയെ കണ്ണടച്ച് ചെവി പൊത്തി വാ മൂടിയിരിക്കുന്ന മൂന്ന് കുരങ്ങൻമാരുടെ പ്രതിമ പോലെയാക്കി മാറ്റാനാവില്ല,” എന്നും രാജ്യത്ത് “സ്വാതന്ത്ര്യവും ” സംരക്ഷിക്കുന്നതിനായി ജനങ്ങൾ എതിർപ്പ് ഉന്നയിക്കണണെന്നുമായിരുന്നു കമൽഹാസന്റെ ട്വീറ്റ്.

“നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്. അത് ശബ്ദത്തെ ഞെരിച്ചമർത്താനുള്ളതല്ല. കരട് സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയും. ഇന്നാണ് വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവസാന ദിവസം. പോയി പോയി വിയോജിപ്പ് രേഖപ്പെടുത്തൂ,” എന്നായിരുന്നു ആരാധകർക്കുള്ള ട്വീറ്റിൽ സൂര്യ കുറിച്ചത്.

സെൻസർ ബോർഡ് സിനിമകൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കാനോ തിരിച്ചുവിളിക്കാനോ കേന്ദ്ര സർക്കാരിന് ‘റിവിഷനറി അധികാരം’ നൽകുന്നതാണ് 2021 ലെ കരട് സിനിമാറ്റോഗ്രാഫ് ഭേദഗതി) ബിൽ . ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ (എഫ്‌സി‌എടി) അടുത്തിടെ പിരിച്ചുവിട്ടതോടെ, ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾക്കായി ഹൈക്കോടതികളെ സമീപിക്കേണ്ടി വരും. ഇത് അവരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും.

Read more: ഇന്നാണ് അവസാന ദിനം; വിയോജിപ്പ് രേഖപ്പെടുത്തൂ; സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ സൂര്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam film fraternity objects cinematograph amendment bill 2021

Next Story
ഇത് ഞാനങ്ങെടുക്കുവാ, പേയ്‌മെന്റ് പിന്നെ; ഡിക്യൂവിനോട് പൃഥ്വിDulquer, Prithviraj, Dulquer Salman, Nazriya, Fahad, DQ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, Nazriya Fahad Duquer and Prithviraj get together photos
The moderation of comments is automated and not cleared manually by malayalam.indianexpress.com