അഭിപ്രായ സ്വാതന്ത്ര്യത്തിനായി ചലച്ചിത്ര പ്രവർത്തകർ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചതിനെ വിമർശിച്ച് സംവിധായകൻ വിനയൻ. അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരില്‍ തങ്ങളാല്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു “ഫെഫ്ക” കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്നു വിനയൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ എം.ടി.വാസുദേവൻ നായരും സംവിധായകൻ കമലും നടൻ മോഹൻലാലും വിമർശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു ഫെഫ്കയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മലയാള ചലച്ചിത്ര പ്രവർത്തകർ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെഫ്ക പ്രസിഡന്റ് സിബിമലയിൽ, ജോഷി, ലാൽ, മഞ്‌ജു വാരിയർ, കെപിഎസി ലളിത, അനൂപ് മേനോൻ, റിമ കല്ലിങ്കൽ, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേർ കൂട്ടായ്മയിൽ പങ്കടുത്തിരുന്നു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ