scorecardresearch

സംവിധായകൻ പി ഗോപികുമാർ അന്തരിച്ചു

സംവിധായകൻ പി ചന്ദ്രകുമാറിന്റേയും ഛായാഗ്രാഹകൻ പി സുകുമാറിന്റേയും സഹോദരനാണ്.

സംവിധായകൻ പി ചന്ദ്രകുമാറിന്റേയും ഛായാഗ്രാഹകൻ പി സുകുമാറിന്റേയും സഹോദരനാണ്.

author-image
Entertainment Desk
New Update
p gopi kumar, പി ഗോപി കുമാർ, malayalam director, മലയാളം സംവിധായകൻ, ie malayalam

പാലക്കാട് : സംവിധായകൻ പി. ഗോപി കുമാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു രണ്ടു ദിവസം മുൻപു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ രാത്രിയോടെയാണു മരിച്ചത്.

Advertisment

അഷ്ടമംഗല്യം (1977), ഹർഷബാഷ്‌പാം (1977), മനോരഥം (1978), പിച്ചിപ്പൂ (1978), ഇവൾ ഒരു നാടോടി (1979), തളിരിട്ട കിനാക്കൾ (1980), അരയന്നം (1981), സൗദാമിനി (2003) എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

പി.ഭാസ്കരനൊപ്പം സഹസംവിധായകനായാണു സിനിമയിൽ എത്തിയത്. കമലഹാസനെ നായകനാക്കി 1977 ൽ 'അഷ്ടമംഗല്യം' എന്ന ചിത്രമൊരുക്കി കൊണ്ടാണ് സ്വതന്ത്ര സംവിധായകനായത്. മുഹമ്മദ് റാഫി പാടിയ ഏക മലയാള സിനിമയായി ചരിത്രത്തിൽ ഇടം നേടിയ ചിത്രമാണ് 'തളിരിട്ട കിനാക്കൾ'. 2003 ൽ സംവിധാനം ചെയ്ത മിസ്റ്ററി സസ്പെൻസ് ചിത്രമായ സൗദാമിനിയാണ് അവസാന ചിത്രം.

സംവിധായകൻ പി ചന്ദ്രകുമാറിന്റേയും ഛായാഗ്രാഹകൻ പി സുകുമാറിന്റേയും മൂത്ത സഹോദരനാണ്.

Advertisment

പാലക്കാട് : പ്രശസ്ത സംവിധായകൻ പി. ഗോപി കുമാർ അന്തരിച്ചു . പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

അഷ്ടമംഗല്യം,...

Posted by FEFKA Directors' Union on Monday, October 19, 2020

പി ഗോപികുമാറിന്റെ നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനുശോചിച്ചു.

Read More: നിങ്ങൾ പോയെന്ന് വിശ്വസിക്കാനാവുന്നില്ല അപ്പാ; അച്ഛന്റെ വേർപാടിൽ മനം നൊന്ത് ശാന്തികൃഷ്ണ

Malayalam Film Industry Obituary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: