ചലച്ചിത്ര സംവിധായകന് കെ കെ ഹരിദാസ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫെഫ്ക ഡയറക്ടേഴ്സ് എക്സിക്യൂട്ടിവ് അംഗമായിരുന്നു.
‘വധു ഡോക്റ്ററാണ്’എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ഹരിദാസ് ‘കൊക്കരക്കോ’, ‘കാക്കക്കും പൂച്ചക്കും കല്യാണം’, ‘കിണ്ണം കട്ട കള്ളൻ’, ‘കല്യാണപിറ്റേന്ന്’, ‘ഇക്കരെയാണെന്റെ മാനസം’, ‘പഞ്ചപാണ്ഡവർ’, ‘ഒന്നാംവട്ടം കണ്ടപ്പോൾ’, ‘ഈ മഴ തേന്മഴ’, ‘സെമീന്ദാർ’, ‘സി. ഐ മഹാദേവൻ 5 അടി 4 ഇഞ്ച്’, ‘മാറാത്ത നാട്’, ‘വെക്കേഷൻ’, ‘മാണിക്യൻ’, ‘ഇന്ദ്രജിത്ത്’, ‘മാജിക് ലാമ്പ്’, ‘ഗോപാലപുരം’, ‘ജോസേട്ടന്റെ ഹീറോ’, ‘3 വിക്കറ്റിനു 365 റൺസ്’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
തമ്പി കണ്ണന്താനം, വിജി തമ്പി തുടങ്ങി നിരവധി സംവിധായകരുടെ കൂടെ ധാരാളം വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
ഭാര്യയും മകനും മകളും അടങ്ങുന്നതാണ്സം കുടുംബം. സംഗീതസംവിധായകന് കണ്ണൂര്‍ രാജന് ബന്ധുവാണ് (സഹോദരീ ഭര്‍ത്താവ്).