ലോ അക്കാദമി വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷി‌ക് അബു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ആഷിക് തന്റെ അഭിപ്രായം പങ്കുവച്ചത്. “ലോ അക്കാദമി സമരം വെറുമൊരു ക്യാംപസ് സമരമല്ല, പുതിയ തലമുറ കേരളത്തിന് സമർപ്പിക്കുന്ന കുറ്റപത്രമാണ്. അതെത്രനാൾ കണ്ടില്ലെന്ന് നടിക്കും?- പോസ്റ്റിൽ ആഷിക് അബു ചോദിക്കുന്നു.

ലോ അക്കാദമി പ്രിൻസിപ്പലായ ലക്ഷ്മി നായർ രാജി വയ്ക്കണമന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരത്തിലാണ്. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്‌മിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും ലോ അക്കാദമി ജയിലല്ലല്ലോ..വിദ്യാലയമല്ലേ എന്നാണ് ഭാഗ്യലക്ഷ്‌മി തന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ