Latest News

കുഞ്ഞു കുഞ്ഞു ചുവടുകൾ വച്ച് ‘ചോല’ വെനീസിലേക്ക്

കുഞ്ഞുകുഞ്ഞു ചുവടുകൾ വെച്ചാണ് ഇപ്പോഴും നടക്കുന്നത്.. വലിയ കൊമ്പുകൾ കാണുമ്പോൾ പറന്നു ചെന്നിരിക്കാൻ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിൻവലിയലാണ് ഇപ്പോഴും.. കുഞ്ഞു കുഞ്ഞു ചുവടുകൾ കൊണ്ടാണ് ചോലയും നടന്നു തീർത്തത്

ചോല, നിമിഷ സജയൻ, സനൽ കുമാർ ശശിധരൻ, sanal kumar saisdharan, chola, nimisha sajayan, joju george
Sanal kumar sasidharan chola selected for venice film festival

Sanal Kumar Sasidharan’s ‘Chola’ selected for Venice Film Festival: വിഖ്യാതമായ വെനീസ് ചലച്ചിത്രമേളയുടെ മത്സരവിഭാഗങ്ങളിൽ ഒന്നായ ‘ഓറിസോൻറ്റി കോമ്പറ്റിഷനി’ലേക്ക് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ചോല’ തെരഞ്ഞെടുക്കപ്പെട്ടു.  നിമിഷാ സജയൻ, ജോജു ജോർജ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും ജോജു ജോർജ് ആണ്.  നിവ് ആർട് മൂവീസിന്റെ ബാനറിൽ ഷാജി മാത്യു, അരുണാ മാത്യു എന്നിവരാണ് സഹനിർമ്മാതാക്കൾ.

ലോക സിനിമയിലെ പുതിയ മുഖങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക വിഭാഗമാണ് ‘ഓറിസോൻറ്റി’.  ഈ വിഭാഗത്തിലേക്ക് ഇത്തവണ തെരെഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ സിനിമ കൂടിയാണ് ‘ചോല’. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 7 വരെ വെനീസിൽ നടക്കുന്ന മേളയിൽ ‘ചോല’ സംവിധായനും നടീനടന്മാരും പങ്കെടുക്കും.

“കുഞ്ഞുകുഞ്ഞു ചുവടുകൾ വെച്ചാണ് ഇപ്പോഴും നടക്കുന്നത്.. വലിയ കൊമ്പുകൾ കാണുമ്പോൾ പറന്നു ചെന്നിരിക്കാൻ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിൻവലിയലാണ് ഇപ്പോഴും.. കുഞ്ഞു കുഞ്ഞു ചുവടുകൾ കൊണ്ടാണ് ചോലയും നടന്നു തീർത്തത്.. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്.. വളരെ വലിയ സന്തോഷം …”, വെനീസിനിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

 

നിമിഷ സജയനു മികച്ച നടിയ്ക്കുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയായ ‘ചോല’ ഒരു ടീനേജ് പെൺകുട്ടി നടത്തുന്ന യാത്രയുടെ പശ്ചാത്തലത്തിൽ പറയപ്പെടുന്ന കഥയാണ്.  മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൂടാതെ മികച്ച സ്വഭാവനടൻ (ജോജു ജോർജ്), സംവിധാനത്തിനും ശബ്ദലേഖനത്തിനും ഉള്ള പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു ‘ചോല’.  സനൽ കുമാർ ശശിധരന്റെ ‘എസ് ദുർഗ’യ്ക്ക് റോട്ടർഡാം ചലച്ചിത്രമേളയിൽ ടൈഗർ പുരസ്‌കാരം നേടിയിരുന്നു.

അര്‍മേനിയയിലെ രാജ്യാന്തര ചലച്ചിത്ര മേളയിലും സെക്സി ദുർഗ മികച്ച ചിത്രം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam film chola goes to venice film festival competition

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com