scorecardresearch

അഭിമാന നിമിഷം; ‘അറിയിപ്പ്’; ‘ലോകാർനോ’യിലേക്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അറിയിപ്പ്’

അഭിമാന നിമിഷം; ‘അറിയിപ്പ്’; ‘ലോകാർനോ’യിലേക്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലോകാർനോ ചലച്ചിത്രമേളയിലേക്ക്. ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്രമേളയായ ലോകാർനോയിലേക്ക് ആദ്യമായാണ് ഒരു മലയാളചിത്രം എത്തുന്നത്.

75-മത് ലൊകാർണോ ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് ചലച്ചിത്രമേള തുടങ്ങുക. കുഞ്ചാക്കോ ബോബനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

“ഓഗസ്റ്റ് 3 ന് ആരംഭിക്കുന്ന 75-ാമത് ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഒരു മലയാളം സിനിമ, ‘അറിയിപ്പ്’ ഉണ്ടാകും. ഉദയാ പിക്‌ചേഴ്‌സിന്റെ 75-ാം വർഷത്തിലായതിനാൽ, ഇത് എനിക്കും വ്യക്തിപരമായ ഒരു ബഹുമതിയും എന്റെ മുത്തച്ഛനും അച്ഛനുമുള്ള ആദരവുമാണ്. ഈ ചരിത്രത്തിന്റെ ഭാഗമായതിന് എന്റെ പ്രിയ സുഹൃത്ത്/എഴുത്തുകാരൻ/സഹനിർമ്മാതാവ്/ സംവിധായകൻ മഹേഷ് നാരായണൻ, സഹനിർമാതാവ് ഷെബിൻ ബക്കർ, അറിയിപ്പിന്റെ മുഴുവൻ ടീമിനും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്,” കുഞ്ചാക്കോ ബോബൻ കുറിച്ചു.

‘ടേക്ക് ഓഫ്,’ ‘സി യു സൂൺ,’ ‘മാലിക്’ എന്നി ചിത്രങ്ങൾക്ക് ശേഷമെത്തുന്ന മഹേഷ് നാരായണൻ ചിത്രമാണിത്. മഹേഷ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ദിവ്യപ്രഭയാണ് ചിത്രത്തിലെ നായിക.

നോയ്ഡയിലെ ഒരു ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രികരിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ലവ്‌ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തിലുണ്ട്.

Also Read: പകയുടെ മറുപേര്, സൗന്ദര്യത്തിന്‍റെയും; ‘പൊന്നിയിൻ സെൽവനി’ലെ നന്ദിനി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam film ariyippu selected to international competition section of 75th locarno film festival for the first time kunchako boban