പിറന്നാൾ കേക്കിൽ കണ്ണും നട്ടിരിക്കുന്ന മലയാളികളുടെ പ്രിയ താരത്തെ മനസിലായോ?

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളക്കരയുടെ ഹൃദയം കവർന്നതാണ് ഈ നടി

Anna Ben, Anna, അന്ന ബെൻ, Anna ben actress, മലയാള സിനിമ താരം, malayalam film actress, childhood photo, iemalayalam, ഐഇ മലയാളം

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾ വന്നു പോകാറുണ്ട്. ചുരുക്കം ചിലർ സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാറുമുണ്ട്. അങ്ങനെ വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അന്ന ബെൻ. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ഒരു ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

മധു സി.നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റസ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന ബെൻ അഭിനയ രംഗത്തേക്കെത്തിയത്. ചിത്രത്തിലെ ‘ബേബി മോൾ’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മാത്തുക്കുട്ടി സേവ്യറിന്റെ ‘ഹെലൻ’ എന്ന ചിത്രത്തിലും മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ എന്ന ചിത്രത്തിലും വേഷമിട്ടു. ‘ഹെലൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ഹെലൻ എന്നു തന്നെയായിരുന്നു. കപ്പേളയിൽ ജെസി എന്ന കഥാപാത്രത്തെയാണ് അന്ന ബെൻ അവതരിപ്പിച്ചത്. മൂന്ന് ചിത്രങ്ങളിലേയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കഥാകൃത്തായ ബെന്നി പി.നായരമ്പലം അന്നയുടെ പിതാവാണ്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’, എം.സി.ജോസഫിന്റെ ‘എന്നിട്ട് അവസാനം’ എന്നിവയാണ് അന്ന ബെന്നിന്റെ പുതിയ ചിത്രങ്ങൾ.

Read More: ഞാൻ ഉണർന്നപ്പോൾ കണ്ട കാഴ്ചയിതാണ്; രസകരമായ കുറിപ്പുമായി അന്ന ബെൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam film actress shares childhood photo

Next Story
തല്ലില്ല, കള്ളുകുടിയില്ല, പരസ്ത്രീബന്ധമില്ല… പിന്നെന്താ പ്രശ്നം?the great indian kitchen, the great indian kitchen movie, the great indian kitchen malayalam movie, the great indian kitchen watch online, the great indian kitchen download, the great indian kitchen review, the great indian kitchen full movie download
The moderation of comments is automated and not cleared manually by malayalam.indianexpress.com