കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുക. ഈ അവസരത്തിൽ മെട്രോയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാ താരങ്ങൾ. പേളി മാനി, ടിനി ടോം, റിമി ടോമി, രഞ്ജിനി ഹരിദാസ്, ജുവല്‍ മേരി തുടങ്ങിയ താരങ്ങളാണ് ആശംസകൾ നേർന്നിരിക്കുന്നത്.

മെട്രോയുടെ ഉദ്ഘാടനത്തിനായി കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. നഗരവും നഗരവാസികളും മെട്രോ ലഹരിയിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിട്ടുളളത്. രാവിലെ 10.20ഓടെ നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. പിന്നീട് റോഡു മാര്‍ഗം പാലാരിവട്ടം സ്റ്റേഷനില്‍ എത്തുന്ന അദ്ദേഹം ഇവിടെനിന്നും മെട്രോയിൽ പത്തടിപ്പാലത്തിലേക്ക് യാത്ര തിരിക്കും. അവിടെനിന്നും തിരിച്ചും യാത്ര നടത്തും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലെത്തി മെട്രോ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ