Latest News

കുറച്ചു വൈകി, എങ്കിലും; മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഓണാഘോഷം, ചിത്രങ്ങള്‍

പൂക്കളമിടുന്നതിന്റെ ചിത്രമാണ് ദിലീപിന്റെ മകള്‍ മീനാക്ഷി പങ്കു വച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞനിയത്തി മഹാലക്ഷ്മിയും ഉണ്ട്

Onam Wishes, ഓണം, Malayalam Actors, Mohanlal, മോഹന്‍ലാല്‍, Mammootty, മമ്മൂട്ടി, Navya Nair, Poornima Indrajith, Ahaana Krishnakumar, Suresh Gopi, Entertainment News, Dileep, dileep daugter, dileep daugter meenakshi, dileep daugter mahalakshmi, IE Malayalam, ഐഇ മലയാളം

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ലോകം ഓണം ആഘോഷിക്കുകയാണ്. ഇത്തവണത്തെ ഓണവും മഹാമാരിയുടെ പിടിയിലായതോടെ സിനിമകള്‍ സമ്മാനിക്കാന്‍ താരങ്ങള്‍ക്കായിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഓണാശംസകള്‍ നേരുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍.

പൂക്കളമിടുന്നതിന്റെ ചിത്രമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി പങ്കു വച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞനിയത്തി മഹാലക്ഷ്മിയും ഉണ്ട്. ‘ഒരല്‍പം വൈകിപ്പോയി, എങ്കിലും…’ എല്ലാവര്‍ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നുണ്ട്‌ മീനാക്ഷി.

പ്രശസ്തമായ വരിക്കാശേരി മനയുടെ മുന്‍പില്‍ അത്തപ്പൂക്കളമിടുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും താരം നേരുന്നുണ്ട്.

ഭര്‍ത്താവ് ഇന്ദ്രജിത്ത് സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരുവോണ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹം, സമാധാനം, സന്തോഷം എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിരിക്കുന്നു.

മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും ഒപ്പമുള്ള ചിത്രമാണ് അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. കസവു വസ്ത്രങ്ങളില്‍ തിളങ്ങുന്ന കൃഷ്ണകുമാര്‍ കുടുംബത്തിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, അനുശ്രി, നവ്യ നായര്‍, ടോവിനൊ തോമസ് തുടങ്ങിയ താരങ്ങള്‍ ഓണ വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Also Read: ഏഴു കൊല്ലമായി എന്നെ ചുമക്കുന്നവന്; ഷാനുവിന് നസ്രിയയുടെ വിവാഹവാർഷിക ആശംസ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam film actors celebrates onam

Next Story
ഏഴു കൊല്ലമായി എന്നെ ചുമക്കുന്നവന്; ഷാനുവിന് നസ്രിയയുടെ വിവാഹവാർഷിക ആശംസNazriya, Fahadh Faasil, Malayalam Actors
The moderation of comments is automated and not cleared manually by malayalam.indianexpress.com