താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് താൽപ്പര്യമാണ്. താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജീവിതത്തിലെ വിശേഷങ്ങളും പഴയകാല ഓർമചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നടൻ വിനയ് ഫോർട്ടിന്റെ ബാല്യകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്കൂൾ കാല ചിത്രമാണ് വിനയ് ഫോർട്ട് പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vinay Forrt (@vinayforrt)

അഭിനയത്തിൽ പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കും മുൻപ് വിനയ് ഒരു റെസ്റ്റോറന്റ്, കോഫി ഷോപ്പ്, മെഡിക്കൽ ഷോപ്പ്, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ബിരുദ പഠനത്തിനിടയിൽ ഒന്നാം വർഷത്തിൽ ലോകധർമ്മി തിയേറ്ററിൽ ചേർന്നു അവരുടെ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട് ബിരുദപഠനം ഉപേക്ഷിച്ചു പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. അവിടെ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി.

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലെ നന്മയിൽ സുരേന്ദ്രൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമാശ എന്ന ചിത്രത്തിലെ നായക വേഷവും വിനയ് ഫോർട്ടിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. 2009ൽ റീമ ബോറ സംവിധാനം ചെയ്ത ചതക് എന്ന ബോളിവുഡ് ചിത്രത്തിലും വിനയ് അഭിനയിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയിലും വിനയ് ഫോർട്ട് ഒരു പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹത്തിന് പുറമെ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook