scorecardresearch
Latest News

ഇവരോളം മലയാളി സ്നേഹിച്ച മറ്റൊരു നടിയുണ്ടോ?

രണ്ടു തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ഈ നടി സ്വന്തമാക്കിയിട്ടുണ്ട്

ഇവരോളം മലയാളി സ്നേഹിച്ച മറ്റൊരു നടിയുണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും നർത്തകിയുമായ ശോഭന. ശോഭനയെ സ്നേഹിച്ചതുപോലെ മലയാളികൾ മറ്റേതെങ്കിലുമൊരു നടിയെ സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മണിചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും യാത്രയിലെ തുളസിയും തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയും നാടോടിക്കാറ്റിലെ രാധയും ഇന്നലെയിലെ മായയും മേലേ പറമ്പിൽ ആൺവീട്ടിലെ പവിഴവും മിന്നാരത്തിലെ നീനയും മാനത്തെ വെള്ളിത്തേരിലെ മെർലിനും ഹിറ്റ്ലറിലെ ഗൗരിയുമൊക്കെ എക്കാലവും മലയാളികളുടെ നൊസ്റ്റാൾജിയയാണ്.

എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. രണ്ടു തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ശോഭന സ്വന്തമാക്കിയിട്ടുണ്ട്. മണിചിത്രത്താഴ്, മിത്ര് മൈ ഫ്രണ്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദേശീയ പുരസ്കാരത്തിന് ശോഭനയെ അർഹയാക്കിയത്.

ശോഭനയുടെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്. പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ അതിശയിപ്പിക്കുന്ന താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. പ്രിയതാരത്തിന്റെ കുട്ടിക്കാലചിത്രവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. ലോക്ക്‌ഡൗൺ കാലത്തും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam evergreen actress childhood photo