scorecardresearch

ആ ഹിറ്റ് ചിത്രത്തിന് മോഹൻലാൽ പ്രതിഫലമായി വാങ്ങിയത് 4 ലക്ഷം രൂപ

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഹൃദയസ്പർശിയായ ആ ചിത്രം പിറന്നത് വെറും മൂന്ന് ദിവസംകൊണ്ട്. 25 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ആകെ ചെലവാകട്ടെ 23.5 ലക്ഷം രൂപയും

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഹൃദയസ്പർശിയായ ആ ചിത്രം പിറന്നത് വെറും മൂന്ന് ദിവസംകൊണ്ട്. 25 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ആകെ ചെലവാകട്ടെ 23.5 ലക്ഷം രൂപയും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Kireedam Salary

മലയാളികളുടെ മനസ്സിൽ ഇന്നുമൊരു വിങ്ങലായി മായാതെ കിടക്കുന്ന ചിത്രമാണ് സിബി മലയിലിന്റെ കിരീടം (1989). തിരക്കഥാകൃത്ത് എ.കെ. ലോഹിതദാസിന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രം ഒരുക്കിയത് കേവലം 25 ദിവസങ്ങൾകൊണ്ടാണ്. ഈ ക്ലാസിക് ചിത്രത്തെക്കുറിച്ചുള്ള ചില കൗതുകകരമായ ചില കാര്യങ്ങളിലൂടെ...

Advertisment

ഒറ്റയിരുപ്പിൽ ലോഹിതദാസ് എഴുതിയ തിരക്കഥ 

ലോഹിതദാസ് 'കിരീടം' എഴുതിയത് വെറും മൂന്ന് ദിവസംകൊണ്ടാണ് എന്നതാണ് ഏറ്റവും വലിയ കൗതുകം. ഭക്ഷണം കഴിക്കാനോ കുളിക്കാനോ പോലും എഴുന്നേൽക്കാതെ ഒറ്റയിരുപ്പിലാണ് അദ്ദേഹം ഈ ക്ലാസിക് ചിത്രം എഴുതി പൂർത്തിയാക്കിയത്.

Also Read: ഗാന്ധിയും നെഹ്‌റുവും മോദിയുമായി മാറിയ നടൻ!

അമൃത ടിവിയിലെ 'സംഗീത സംഗമം' എന്ന ചാറ്റ് ഷോയ്ക്കിടയിലാണ് ലോഹിതദാസ് ഈ സത്യം വെളിപ്പെടുത്തിയത്. "എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വേഗത്തിൽ എഴുതിയ തിരക്കഥയാണ് കിരീടം. ഏകദേശം മൂന്ന് ദിവസംകൊണ്ട് മുഴുവൻ തിരക്കഥയും ഞാൻ പൂർത്തിയാക്കി. കഥയുടെ വൈകാരിക തീവ്രത കാരണം എനിക്ക് 'എഴുതേണ്ട' ആവശ്യമില്ലായിരുന്നു. പേപ്പറിൽ പേന വെച്ചാൽ അത് തനിയെ എഴുതിക്കൊണ്ടിരിക്കും. അങ്ങനെയാണ് അത് പൂർത്തിയാക്കിയത്."

ലോഹിതദാസ് ഇത്രയും വേഗത്തിൽ തിരക്കഥ പൂർത്തിയാക്കിയത്, നാലാം ദിവസം സിബി മലയിലിന്റെ കല്യാണത്തിന് പോകേണ്ടിയിരുന്നത് കൊണ്ടാണെന്ന രസകരമായൊരു കഥയുമുണ്ട്. 

Also Read: ഈ മനുഷ്യന് വയസ്സാവാത്തതെന്താ? : നാഗാർജുനയെ പുകഴ്ത്തി വിജയ് സേതുപതി

സേതുമാധവന്റെ സ്വപ്നവും തിലകന്റെ വിങ്ങലും

പോലീസ് ഉദ്യോഗസ്ഥനാകാൻ സ്വപ്നം കണ്ട സേതുമാധവന്റെ (മോഹൻലാൽ) കഥയാണ് 'കിരീടം'. പോലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ (തിലകൻ) മകനായ സേതുമാധവന്റെ ജീവിതം കീരിക്കാടൻ ജോസുമായുള്ള (മോഹൻ രാജ്) ഏറ്റുമുട്ടലോടെ മാറിമറിയുന്നു. ഗുണ്ടയെ തല്ലിച്ചതച്ച് 'റൗഡി' പട്ടം നേടിയ സേതുമാധവന് തന്റെ പോലീസ് സ്വപ്നങ്ങളും ശാന്തമായ ജീവിതവും എന്നെന്നേക്കുമായി നഷ്ടമാകുന്നു.

ഈ ചിത്രത്തിലെ മോഹൻലാലിന്റെയും തിലകന്റെയും അഭിനയം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മോഹൻലാലിന് ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് (പ്രത്യേക പരാമർശം) നേടിക്കൊടുത്ത ചിത്രം കൂടിയാണ് കിരീടം. "നിന്റെ അച്ഛനാടാ പറയുന്നേ, കത്തി താഴെയിടടാ" എന്ന തിലകന്റെ ഡയലോഗ് ഇന്നും സിനിമാപ്രേമികൾ ഓർത്തിരിക്കുന്നു. 

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

മോഹൻലാലിന്റെ പ്രതിഫലം 4 ലക്ഷം, ചെലവ് 23.5 ലക്ഷം!

'കിരീടം' സിനിമയുടെ ചിത്രീകരണം 25 ദിവസങ്ങൾക്കുള്ളിലാണ് പൂർത്തിയായത്. സിനിമയുടെ ആകെ ചെലവ് 23.5 ലക്ഷം രൂപയായിരുന്നു. ആ കാലയളവിൽ 4.5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന മോഹൻലാൽ, നിർമ്മാതാവായ എൻ. കൃഷ്ണകുമാറുമായുള്ള സൗഹൃദം കാരണം 4 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിനായി വാങ്ങിയത്. 

വിമർശക പ്രശംസ നേടുകയും വാണിജ്യപരമായി വിജയിക്കുകയും ചെയ്ത കിരീടം പിന്നീട് തമിഴ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. അജിത് കുമാറാണ് തമിഴിൽ മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.  

'കിരീടം' എന്ന പേര് ആദ്യം ലോഹിതദാസ് നൽകിയത് മറ്റൊരു തിരക്കഥയ്ക്കായിരുന്നു. എന്നാൽ അതിന്റെ സംവിധായകനും നിർമ്മാതാവിനും ആ പേര് താൽപര്യമില്ലായിരുന്നു. അങ്ങനെയാണ് സിബി മലയിൽ അത് 'കിരീട'ത്തിനു വേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചത്. യഥാർത്ഥത്തിൽ 'കിരീടം' എന്ന് പേരിടാൻ ഉദ്ദേശിച്ചിരുന്ന ആ പ്രോജക്ട് പിന്നീട് 'മുക്തി' എന്ന പേരിൽ പുറത്തിറങ്ങി.  ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, ഉർവശി, ശോഭന, സീമ, തിലകൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

Also Read: ഇതെനിക്ക് മലയാളത്തിലേക്ക് തിരികെ വരാനുള്ള സമയം: രജിത് കപൂർ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: