സിനിമാ-സീരിയല്‍ നടന്‍ ഗീഥാ സലാം അന്തരിച്ചു

സിനിമാ സീരിയൽ നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം

കൊല്ലം: പ്രമുഖ നാടക ചലച്ചിത്ര നടൻ ഗീഥാ സലാം അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഏറെക്കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിനിമാ സീരിയൽ നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകിട്ട് നാല് മണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

നാ​ട​ക​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, ന​ട​ൻ, സ​മി​തി സം​ഘാ​ട​ക​ൻ, സി​നി​മ-​സീ​രി​യ​ൽ അ​ഭി​നേ​താ​വ് തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം കൈ​മു​ദ്ര പ​തി​പ്പി​ച്ചു. 32 വ​ർ​ഷം നാ​ട​ക​രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്നു. വൈകാരിക കഥാപാത്രങ്ങളായാലും ഹാസ്യ കഥാപാത്രങ്ങളായാലും അദ്ദേഹം തന്മയത്വത്തോടെ വെളളിത്തിരയില്‍ അവതരിപ്പിച്ചു. 1980-ൽ ​ഇ​റ​ങ്ങി​യ മാ​ണി കോ​യ കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ലാം ആ​ദ്യം അ​ഭി​ന​യി​ക്കു​ന്ന​ത്. 82 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.

ഈ പറക്കും തളിക, മേഘസന്ദേശം, കുബേരന്‍, സാവിത്രിയുടെ അരഞ്ഞാണം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഗ്രാമഫോണ്‍, സദാനന്ദന്റെ സമയം, കൊച്ചി രാജാവ്, റോമന്‍സ്, വെളളിമൂങ്ങ, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഏ​ഴി​ലം പാ​ല, താ​ലി, അ​മ്മ​ക്കി​ളി, അ​മ്മ​ത്തൊ​ട്ടി​ൽ, ജ്വാ​ല​യാ​യ് തു​ട​ങ്ങി ഒ​ട്ടേ​റെ സീ​രി​യ​ലു​ക​ളു​ടെ​യും ഭാ​ഗ​മാ​യി. ച​ങ്ങ​നാ​ശേ​രി ഗീ​ഥ എ​ന്ന നാ​ട​ക സ​മി​തി​യി​ൽ അ​ഞ്ച് വ​ർ​ഷം സ്ഥി​ര​മാ​യി നാ​ട​കം ക​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പേ​രി​നൊ​പ്പം ഗീ​ഥ ചേ​ർ​ക്ക​പ്പെ​ടു​ന്ന​ത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam cinema serial actor geetha salam passes away

Next Story
‘അളിയന്‍ ഇനി ഈ വീട്ടില്‍ ചിപ്‌സ് കൊണ്ടു വരരുത്’; വരുണ്‍ ധവാനോട് കലിപ്പ് കാണിച്ച് കരണ്‍ ജോഹര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com