പ്രേംനസീറിനും ജയനുമൊപ്പം അഭിനയിച്ച ഓർമകളുമായി നടൻ

ബാലതാരമായി സിനിമയിലെത്തിയ ഈ നടൻ ഇന്ന് സീരിയൽ ലോകത്താണ് ശോഭിക്കുന്നത്

rajeev rangan, rajeev rangan old photo

സിനിമകളിലൂടെ തുടക്കം കുറിച്ച് പിന്നീട് സീരിയൽ രംഗത്തും സംവിധാനരംഗത്തുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച നടനാണ് രാജീവ് രംഗൻ. ബാലനടനായാണ് രാജീവ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. 1977 ൽ ‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു രാജീവിന്റെ അരങ്ങേറ്റം.പിന്നീട് ഹൃദയത്തിന്റെ നിറങ്ങൾ, നായാട്ട് തുടങ്ങിയ സിനിമകളിലും ബാലതാരമായി രാജീവ് വേഷമിട്ടു. ‘നായാട്ട്’ എന്ന ചിത്രത്തിൽ പ്രേംനസീറിനും ജയനുമൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ ഓർമകൾ പങ്കു വയ്ക്കുകയാണ് രാജീവ്. ചിത്രത്തിൽ രാജീവിന്റെ അച്ഛനും ഒരു ചെറിയ വേഷം ചെയ്തിരുന്നു.

“ചെറിയ വേഷത്തിൽ ആണെങ്കിലും, മലയാള സിനിമയിലെ മഹാരഥൻമാരായ നസീർ സാറുമായും ജയൻ സാറുമായും ഒരുമിച്ച് ഞാനും എന്റെ അച്ഛനും (അറസ്റ്റ് ചെയ്യാൻ വരുന്ന ഓഫിസർമാരിൽ ഒരാൾ ) ‘നായാട്ട്’ (1980) എന്ന അന്നത്തെ സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞു എന്നതിൽ ഒരുപാട് അഭിമാനിക്കുന്നു,” എന്നാണ് രാജീവ് കുറിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് രാജീവ്. ബാലതാരമായി എത്തിയ രാജീവ് ഒരു ഇടവേളയ്ക്കുശേഷം 1989ൽ മമ്മൂട്ടി നായകനായ ‘ചരിത്രം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. അതിനുശേഷം ഹിസ് ഹൈനസ്സ് അബ്ദുള്ള, അർത്ഥന, സ്ത്രീധനം തുടങ്ങി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

May be an image of one or more people, beard and indoor
No photo description available.
No photo description available.

സിനിമകളിലേക്കാൾ കൂടുതൽ രാജീവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ടെലിവിഷൻ സീരിയലുകളാണ്. നിരവധി സീരിയലുകളിലും രാജീവ് വേഷമിട്ടു.

അഹം, ദശരഥം എന്നിവയുൾപ്പെടെ അഞ്ച് സിനിമകളുടെ സഹസംവിധാനവും രാജീവ് നിർവ്വഹിച്ചിട്ടുണ്ട്. 2014ൽ ‘മകൻ’ എന്ന ചിത്രത്തിലൂടെ രാജീവ് രംഗൻ സ്വതന്ത്ര സംവിധായകനായി മാറി. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. മികച്ചൊരു ഗായകൻ കൂടിയാണ് രാജീവ് രംഗൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam cinema serial actor director childhood photo

Next Story
സുഹൃത്തിനൊപ്പം മോഹൻലാൽ ചുറ്റിക്കറങ്ങിയത് ബിഎംഡബ്ല്യു സൈക്കിളിൽ; വില 1.60 ലക്ഷംMohanlal, Mohanlal BMW cycle, Mohanlal BMW cycle price, Mohanlal cycling video, Mohanlal boxing practice, Mohanlal video, മോഹൻലാൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com