ഇവരെ ഒന്നിച്ചു കാണാൻ മലയാളിയ്ക്ക് എന്നുമിഷ്ടം

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Biju Menon, ബിജു മേനോൻ, Biju Menon Childhood photo, Samyuktha Varma, സംയുക്ത വർമ, Samyuktha Varma childhood photo, Samyuktha Varma family, Samyuktha Varma Biju Menon

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. ഇപ്പോഴിതാ, നടി സംയുക്തവർമ്മയുടെയും നടൻ ബിജു മേനോന്റെയും കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുഞ്ഞ് സംയുക്ത മുഖച്ഛായയിൽ ഇപ്പോഴത്തെ സംയുക്തയെ ഓർമ്മിപ്പിക്കുന്നുവെങ്കിലും ചിത്രത്തിൽ നിന്നും ബിജു മേനോനെ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളേജിൽ പഠിക്കുമ്പോഴാണ് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലുവർഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.

വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നാടൻപെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിലാണ് മൂന്നുവർഷത്തിനിടെ സംയുക്ത വേഷമിട്ടത്.

നായകൻ, വില്ലൻ, ആക്ഷൻ, കോമഡി, സെന്റിമെന്റ്സ് തുടങ്ങി എന്തും ഭദ്രമായി ഏൽപ്പിക്കാവുന്ന അപൂർവം ചില അഭിനേതാക്കളിൽ ഒരാളാണ് മലയാളികൾക്ക് ബിജു മേനോൻ.

1995-ൽ ‘പുത്രൻ’ എന്ന സിനിമയിലൂടെ നായകനായാണ് ബിജു മേനോൻ അഭിനയരംഗത്തെത്തിയത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഖിലചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.

പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി.

നടൻ ബിജു മേനോനുമായ വിവാഹത്തോടെ 2002ൽ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു സംയുക്ത. അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയാണ് സംയുക്ത ഇപ്പോൾ. ബിജു മേനോൻ- സംയുക്ത ദമ്പതികൾക്ക് ദക്ഷ് ധാർമിക് എന്നൊരു മകനുണ്ട്.

Read more:ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam cinema popular actor childhood photo

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express