scorecardresearch
Latest News

ഓർമകളിൽ ചൂളം കുത്തി 80 മദ്രാസ് മെയിൽ; ഒത്തുച്ചേർന്ന് സൗഹൃദം പങ്കിട്ട് ചങ്ങാതിക്കൂട്ടം, ചിത്രങ്ങൾ

ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് ’80 മദ്രാസ് മെയിൽ – സിനിമാ നിറക്കൂട്ട്’ എന്ന പേരു നൽകിയ സൗഹൃദ സംഗമം ഞായറാഴ്ച തിരുവനന്തപുരത്ത് നടന്നത്

malayalam cinema, malayalam film stars, malayalam movie stars

മദ്രാസ് നഗരത്തിൽ സിനിമാസ്വപ്നങ്ങളും കഷ്ടപ്പാടുകളുമായി ചെലവഴിച്ച ഇന്നലെകളുടെ പരിചയം പുതുക്കി കൊണ്ട് 40 വർഷങ്ങൾക്കിപ്പുറം ഒത്തുചേർന്ന് ഒരു പറ്റം സിനിമപ്രവർത്തകർ. അവരിൽ അഭിനേതാക്കളുണ്ട്, സംവിധായകരുണ്ട്, ഡബ്ബിംഗ് ആർട്ടിസ്റ്റുകളും ഗായകരും ക്യാമറമാന്മാരും തുടങ്ങി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് സ്ഥിരമായി ഓടിയിരുന്ന ഡ്രൈവർമാർ വരെയുണ്ട്. ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് ’80 മദ്രാസ് മെയിൽ – സിനിമാ നിറക്കൂട്ട്’ എന്ന പേരു നൽകിയ സൗഹൃദ സംഗമം ഞായറാഴ്ച തിരുവനന്തപുരത്ത് നടന്നത്.

ഒരു കുടുംബം പോലെ കഴിഞ്ഞ പഴയ ആളുകളെയൊക്കെ വീണ്ടും ഒന്നിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഓടിനടന്ന് കുശലം പറഞ്ഞും പരിചയം പുതുക്കിയും ഏവരും നാലു പതിറ്റാണ്ടുകൾക്കു പിറകിലേക്ക് തിരിച്ചുപോയി.

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമായ ലത, സംഗീത സംവിധായകനും പിന്നണി ഗായകനുമായ രാജു, മണിയൻപിള്ള രാജു, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നടൻ മോഹൻ ശർമ്മ, ജോസ്, മേനക, സുരേഷ് കുമാർ, ഗായിക ലതിക, സംവിധായകൻ തുളസി ദാസ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ലിസ്സി, നടി അംബിക, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സംവിധായകൻ ഷാജി കൈലാസ്, വേണു ബി നായർ, ജി എസ് വിജയൻ, ജി. മുരളി, ടി എസ് സുരേഷ് ബാബു, സോമൻ അമ്പാട്ട്, കലാസംവിധായകൻ രാധാകൃഷ്ണൻ, സംവിധായകൻ അനിൽ കുമാർ, കെ എസ് ഗോപാലകൃഷ്ണൻ, പി ചന്ദ്രകുമാർ, കലിയൂർ ശശി, സെവൻ ആർട്സ് മോഹൻ, കുടമാളൂർ രാജാജി, മേക്കപ്പ്മാൻ ജയമോഹൻ, ജോസ് മഞ്ഞിലാസ്, നിർമ്മാതാവും സംവിധായകനുമായ കൃഷ്ണകുമാർ, പി വി ശങ്കർ, എസ് ഷാജി തുടങ്ങി നാൽപ്പതോളം പേരാണ് സൗത്ത് പാർക്ക് ഹോട്ടലിൽ വച്ചു നടന്ന സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam cinema 80s get together in thiruvananthapuram photos