നാദിര്‍ഷയുടെ ആദ്യ സംവിധാന ചിത്രം ‘ അമര്‍ അക്ബര്‍ അന്തോണി’ യിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗഥ, കോലുമിഠായി, മോഹന്‍ലാല്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചു. എന്നാല്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ‘ ടോപ്പ് സിംഗര്‍’ റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയാണ് മീനാക്ഷി മലയാളികളുടെ മീനൂട്ടിയായി മാറുന്നത്.
ഒക്ടോബര്‍ 12 നാണ് മീനാക്ഷിയുടെ പിറന്നാള്‍. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുളള ആഘോഷ ചിത്രങ്ങളാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
മീസാന്‍, അമീറ, കാക്കപ്പൊന്ന് എന്നിവയാണ് മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ ബോഡി’ യിലും മീനാക്ഷി അഭിനയിച്ചിരുന്നു.