പേർളിയുടെ ശ്രീനിഷിന്റെയും മകൾ നിലകുട്ടിക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരാണ്. നിലയുടെ വിശേഷങ്ങൾ പങ്കുവെച്ചു പേളിയും നിലയും സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ സൈമ അവാർഡ്‌സ് വേദിയിൽ നിന്നുള്ള നില കുട്ടിയുടെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. ഹൈദരാബാദിൽ വെച്ച് ഇന്നലെ നടന്ന ചടങ്ങിന് എത്തിയ പേളിക്കും ശ്രീനിഷിനും ഒപ്പം നിലയും ഉണ്ടായിരുന്നു. നിലകുട്ടിയെ കണ്ട മറ്റു താരങ്ങൾ നിലയെ എടുത്തു കൊഞ്ചിക്കുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രാർത്ഥന ഇന്ദ്രജിത്, നിക്കി ഗൽറാണി, ഐശ്വര്യ രാജേഷ് തുടങ്ങിയവർ നിലയെ കൊഞ്ചിക്കുന്നത് വീഡിയോകളിൽ കാണാം.
സൈമ വേദിയിൽ നിന്നുള്ള പേർളിഷിന്റെയും നിലയുടെയും വീഡിയോ സൈമയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയും പങ്കുവച്ചിട്ടുണ്ട്.
Also read: അമ്മയെ ക്യാമറയിൽ പകർത്തി മകൾ; സ്റ്റൈലിഷ് ചിത്രം ഏറ്റെടുത്ത് ആരാധകർ
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.
മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറി പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.