ഓൾഡ് ഈസ് ഗോൾഡ്, എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്നതാണ് പലപ്പോഴും പഴയ കാല ചിത്രങ്ങൾ. പോയ കാലത്തിന്റെ ഓർമകളിലേക്കാണ് ഓരോ ഫോട്ടോഗ്രാഫും ആളുകളെ കൂട്ടികൊണ്ടുപോവുന്നത്. അതുകൊണ്ടു തന്നെയാവാം, ചലച്ചിത്ര താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണാനും പ്രേക്ഷകർക്ക് ഏറെ കൗതുകമാണ്.
മലയാള സിനിമയിൽ സജീവയായ ഒരു നടിയുടെ കുട്ടിക്കാലചിത്രമാണിത്. ആളാരാണെന്ന് മനസ്സിലായോ? ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജോളി ചിറയത്താണ് ചിത്രത്തിലുള്ള ബാലിക.

തൃശൂർ സ്വദേശിയായ ജോളി ‘ഒളിപ്പോര്” എന്ന ചിത്രത്തിൽ സഹസംവിധായകയായും ജോലി ചെയ്തിട്ടുണ്ട്. ഇരട്ടജീവിതം, ഈട, കൂടെ, ജൂണ്‍, വൈറസ്, സ്റ്റാന്‍ഡ് അപ്പ്, വിചിത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിച്ചു. ഫാമിലി, പുരുഷ പ്രേതം തുടങ്ങിയ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്.
അഭിനേത്രി എന്നതിനൊപ്പം തന്നെ ആക്റ്റിവിസ്റ്റ് എന്ന രീതിയിലും ഏറെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജോളി ചിറയത്തിന്റേത്.