Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഇരട്ടസഹോദരനൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ?

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാനപുരസ്കാരവും ഈ നടിയെ തേടിയെത്തിയിട്ടുണ്ട്

anjali nair, anjali nair childhood photo, anjali nair movies

ബാലതാരമായി സിനിമയിലെത്തി പിന്നീട് സ്വഭാവവേഷങ്ങളിലൂടെ​ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായർ. തന്റെ ഇരട്ട സഹോദരൻ അജയിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് അഞ്ജലി ഇപ്പോൾ.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു അഞ്ജലിയുടെ സിനിമാഅരങ്ങേറ്റം. പിന്നീട് ടെലിവിഷൻ അവതാരകയായും മ്യൂസിക് ആൽബങ്ങളിലും തിളങ്ങിയ അഞ്ജലി നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

സീനിയേഴ്സ്, വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, പുലിമുരുകൻ, ഒപ്പം തുടങ്ങി 120ലേറെ ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാന്റെ​ അമ്മ വേഷമാണ് അഞ്ജലി ചെയ്തത്. അടുത്തിടെ തിയേറ്ററിലെത്തിയ ‘ദൃശ്യം 2’ലെ പൊലീസ് വേഷവും അഞ്ജലിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.

ബെൻ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാനപുരസ്കാരവും അഞ്ജലി നേടിയിരുന്നു.

അഞ്ജലിയുടെ മകൾ ആവണിയും സിനിമകളിലും പരസ്യങ്ങളിലും സജീവമാണ്. അഞ്ച് സുന്ദരികളിൽ ആവണിയും അഭിനയിച്ചിരുന്നു. മോഹൻലാൽ ചിത്രം റാമിലും അഞ്ജലിയ്ക്ക് ഒപ്പം ആവണി അഭിനയിക്കുന്നുണ്ട്.

Read more: മലയാളികളുടെ അഭിമാനം, തെന്നിന്ത്യയുടെ താരറാണി; ഈ സുന്ദരിക്കുട്ടിയെ മനസിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress with her twin brother childhood photo

Next Story
കുഞ്ഞു നിലയ്ക്ക് ആദിൽ അങ്കിളിന്റെ സമ്മാനംPearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com