അഭിനയത്തിൽ ഇപ്പോഴത്ര സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്.
ഇപ്പോഴിതാ, അനിയത്തി സംജുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവൃത പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങളും സംവൃത ഷെയർ ചെയ്തിട്ടുണ്ട്. സഹോദരി എന്നതിനേക്കാൾ സംവൃതയ്ക്ക് ഒരു കൂട്ടുകാരിയാണ് സംജുക്ത.
Read more: എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ; സുചിത്ര മോഹന്‍ലാല്‍
ചേച്ചിയെ പോലെ സിനിമ തന്നെയാണ് സംജുക്തയുടെയും പാഷൻ. എന്നാൽ അഭിനയത്തേക്കാൾ സിനിമയുടെ അണിയറപ്രവർത്തനങ്ങളിലാണ് സംജുക്ത തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. ലാൽ ജോസ് ചിത്രം സ്പാനിഷ് മസാലയുടെ സൗണ്ട് റെക്കോർഡിംഗ് നിർവ്വഹിച്ചത് സംജുക്ത ആയിരുന്നു.