ആ കണ്ണുകൾക്ക്‌ ഇന്നുമില്ലൊരു മാറ്റം; ഈ നടിയെ മനസ്സിലായോ?

കുട്ടിക്കാലചിത്രവുമായി താരം

Vinduja Menon, Vinduja Menon childhood photo, Vinduja Menon family photos, Vinduja Menon latest photos, വിന്ദുജ മേനോൻ, Vinduja Menon films

അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത ഒരു നടിയാണ് വിന്ദുജ മേനോൻ. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതി വിന്ദുജയെ മലയാളി എന്നും ഓർക്കാൻ. മലയാളികളുടെ മനസ്സിൽ വിങ്ങലായി മാറിയ ‘പവിത്രം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളാണ്.

Read more: 27 വർഷങ്ങൾക്ക് ശേഷം ചേട്ടച്ചനെ കണ്ടു മുട്ടിയ മീനാക്ഷി; വൈറലായി ചിത്രം

ഇപ്പോഴിതാ, ശിശുദിനത്തിൽ വിന്ദുജ പങ്കുവച്ച കുട്ടിക്കാലചിത്രമാണ് ശ്രദ്ധ കവരുന്നത്.

വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്. കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. വിവാഹശേഷം ഏതാനും സീരിയലുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി വിന്ദുജ എത്തിയിരുന്നു.

ഭർത്താവ് രാജേഷിനും മകൾ നേഹയ്ക്കുമൊപ്പം വിന്ദുജ

‘ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ’ എന്ന സിനിമയിൽ ബാലതാരമായി കൊണ്ടാണ് വിന്ദുജ അഭിനയരംഗത്ത് എത്തുന്നത്. നൊമ്പരത്തിപൂവ്, ഞാൻ ഗന്ധർവ്വൻ, ഭീഷ്മാചാര്യ, പിൻഗാമി, തുകോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, മൂന്നു കോടിയും മുന്നൂറു പവനും, സൂപ്പർമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിന്ദുജ വേഷമിട്ടിട്ടുണ്ട്.

കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress vinduja shares childhood photo

Next Story
ഡെറാഡൂണിൽ വിവാഹവാർഷികം ആഘോഷിച്ച് ദീപികയും രൺവീറുംRanveer, Deepika, Ranveer Singh, Deepika Padukone, Ranveer Deepika, Ranveer Deepika anniversary, Ranveer Deepika 3rd wedding anniversary, Ranveer Deepika Dehradun, Ranveer Deepika wedding, Ranveer Deepika news
The moderation of comments is automated and not cleared manually by malayalam.indianexpress.com