scorecardresearch
Latest News

നടി വൈഷ്‌ണവി വിവാഹിതയായി

രാഘവ് നന്ദകുമാറാണ് വരൻ

Vaishnavi, Marriage, Actress

ജൂൺ എന്ന ചിത്രത്തിലെ ‘മൊട്ടച്ചി’ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല. നടി വൈഷ്ണവി വേണുഗോപാലിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയ കഥാപാത്രമായിരുന്നു അത്.വൈഷ്‌ണവി വിവാഹിതയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ ദീർഘകാല സുഹൃത്തായ രാഘവാണ് വരൻ.

ഒരു ഫൊട്ടോഷൂട്ടിനിടെ പ്രിയ സുഹൃത്ത് രാഘവ് നന്ദകുമാർ തന്നെ പ്രെപ്പോസ് ചെയ്ത വീഡിയോ വൈഷ്‌ണവി പങ്കുവച്ചിരുന്നു. “ഫൊട്ടോഷൂട്ട് പെട്ടെന്ന് ‘വിൽ യു മാരി മി’ നിമിഷങ്ങളായി മാറിയാൽ എന്ത് സംഭവിക്കും? ഞാൻ യെസ് പറഞ്ഞു,” എന്നാണ് വീഡിയോ ഷെയർ ചെയ്‌ത് കൊണ്ട് വൈഷ്‌ണവി കുറിച്ചത്.

താരങ്ങളായ അർച്ചന കവി, നൂറിൻ ഷറീഫ്, ഫാഹിം സഫർ എന്നിവരും വിവാഹ ചടങ്ങിനായി എത്തി. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ (2018) ആയിരുന്നു വൈഷ്ണവിയുടെ അരങ്ങേറ്റചിത്രം. പിന്നീട് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress vaishnavi venugopal got married see video