Latest News

അന്നൊരിക്കൽ ബോംബെയിൽ; ത്രോബാക്ക് ചിത്രവുമായി താരം

പ്രാവുകൾക്കൊപ്പം പോസ് ചെയ്യുന്ന​ ഒരു കൗമാരക്കാരിയെ ആണ് ചിത്രത്തിൽ കാണാനാവുക

Samvritha Sunil, Samvritha Sunil throwback, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, daffodil yellow flowers, Samvritha Family Photo, Samvritha sunil films

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. വല്ലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കിടുന്ന സംവൃതയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്.

ഇപ്പോഴിതാ, വർഷങ്ങൾ പഴക്കമുള്ള തന്റെ ഒരു ചിത്രമാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രാവുകൾക്കൊപ്പം പോസ് ചെയ്യുന്ന​ ഒരു കൗമാരക്കാരിയെ ആണ് ചിത്രത്തിൽ കാണാനാവുക.

അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

മക്കളെക്കുറിച്ചുള്ള വിശേഷങ്ങളും സംവൃത സാമൂഹ്യ പങ്കുവയ്ക്കാറുണ്ട്. “ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഇവിടെ ആറാം മാസത്തെ സ്കാനിങ്ങിൽ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആൺകുട്ടിയാണെന്നറിഞ്ഞപ്പോൾ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്,” സംവൃത വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.                               

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress throwback pic

Next Story
നിർത്തി നിർത്തി പാടൂ കുട്ടീ; ഐഷുനോട് പിഷാരടിAishwarya Lekshmi, Ramesh Pisharody, Ramesh Pisharody photos, Aishwarya Lekshmi photos, Aishwarya Lekshmi video, Aishwarya Lekshmi films
The moderation of comments is automated and not cleared manually by malayalam.indianexpress.com