‘ടേക്ക് ഓഫ്’ എന്ന ചിത്രത്തില്‍ സമീറയുടെ അടുത്ത സുഹൃത്തായ ജില്‍സിയെ ആര്‍ക്കും മറക്കാനാകില്ല. പിന്നീട് കമ്മാര സംഭവം, തമാശ, നിഴല്‍, മാലിക്ക് എന്നീ ചിത്രങ്ങളില്‍ വലുതും ചെറുതും വലുതുമായ വേഷങ്ങള്‍ ഈ നടിയെ തേടിയെത്തി. വളരെക്കുറച്ചു നാളുകള്‍ കൊണ്ടു തന്നെ മലയാളികള്‍ക്ക് സുപരിചിതയായ ദിവ്യപ്രഭയുടെ കുട്ടിക്കാല ചിത്രങ്ങളാണിവ.
1996 ല്‍ കുടുംബത്തോടൊപ്പം പകര്‍ത്തിയ ചിത്രം ദിവ്യപ്രഭ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ‘അച്ഛന്‍, അമ്മ, വിദ്യേച്ചി, സന്ധ്യേച്ചി,ഞാന്‍’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്.’ഒറ്റനോട്ടത്തില്‍ തന്നെ ആളെ മനസ്സിലാകുന്നുണ്ട്’, ‘വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല’ എന്നിങ്ങനെ പോവുന്നു ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ അഭിപ്രായപ്രകടനങ്ങൾ.
ടെലിവിഷന്‍ സ്‌ക്രീനിലും ദിവ്യപ്രഭ തന്റെ സാന്നിധ്യ അറിയിച്ചിട്ടുണ്ട്. കെ കെ രാജീവിന്റെ ‘ഈശ്വരന്‍ സാക്ഷി’ എന്ന സീരിയലിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുളള അവാര്‍ഡ് ദിവ്യപ്രഭ നേടിയിരുന്നു.
ദിവ്യപ്രഭ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അറിയിപ്പ്’ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടുകയാണ്.
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് മഹോഷ് നാരായണന്‍, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചെയ്യുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.