Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

അഭിനയത്തെക്കുറിച്ചുള്ള ആദ്യ ഓർമ്മ ഇതാണ്; ജീവിതത്തിന്റെ റീൽ തിരിച്ച് താരം

‘നീയെത്ര ധന്യ’യില്‍ ബാലതാരമായി തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്ന താരം, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളിൽ വേഷമിട്ടു

Malayalam Actress Throwback Photo Neeyethra Dhanya instagram 501977

നീയെത്ര ധന്യ എന്ന സിനിമയിൽ കാർത്തികയുടെ ബാല്യകാലം അവതരിപ്പിച്ചതിനെക്കുറിച്ച് ഓർക്കുകാണ് ദിവയ ഉണ്ണി. ‘അഭിനയത്തെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മ ഇതാണ്. ജേസി സാര്‍ സംവിധാനം ചെയ്ത ‘നീയെത്ര ധന്യ’ എന്ന ചിത്രത്തില്‍ നിന്ന്. വര്‍ഷം 1987.’ ‘ത്രോബാക്ക്’ ചിത്രം പങ്കു വച്ച് കൊണ്ട് നടി ദിവ്യ ഉണ്ണി കുറിച്ച വാക്കുകളാണിവ. ‘നീയെത്ര ധന്യ’യില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്ന ദിവ്യ, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളിൽ വേഷമിട്ടു.

‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളായി അരങ്ങേറ്റം കുറിച്ച ദിവ്യ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘നീ എത്ര ധന്യ,’ കമൽ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി,’ ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ‘ഓ ഫാബി’ എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത ‘ഇനിയൊന്നു വിശ്രമിക്കട്ടെ’ എന്ന ഒരു ടെലിവിഷൻ സീരിയലിലും അവര്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. പ്രണയവർണ്ണങ്ങൾ, ‘വർണ്ണപ്പകിട്ട്,’ ‘ഒരു മറവത്തൂർ കനവ്,’ ‘ഫ്രണ്ട്സ്,’ ‘ഉസ്താദ്,’ ‘ആയിരം മേനി,’ ‘ആകാശ ഗംഗ’ ഭരതന്റെ അവസാന ചിത്രമായ ‘ചുരം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പ്രമേദ് പപ്പൻ സംവിധാനം ചെയ്ത ‘മുസാഫിർ’ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

വിവാഹത്തോടെ അമേരിക്കയിലേക്ക് ചേക്കേറിയ താരം ഇപ്പോള്‍ അവിടെ ഒരു നൃത്ത വിദ്യാലയം നടത്തി വരുന്നു. മൂന്നാമത്തെ വയസ്സിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ദിവ്യ കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയിട്ടുണ്ട്. കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതലത്തിൽ കലാതിലകമായിരുന്നു. ടെക്സാസിലുള്ള ഹൂസ്റ്റണിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീപാദം സ്കൂൾ ഓഫ് ആര്‍ട്സിന്റെ ഡയറക്ടറായി അവർ ഇപ്പോൾ പ്രവർത്തിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress throwback photo neeyethra dhanya instagram

Next Story
ഒരുപാട് നഷ്ടങ്ങൾ, ഇന്നവനും പോയി; വേദനയോടെ മേഘ്നMeghana Raj, Meghana Raj age, Meghana Raj husband, Meghana Raj husband death, Meghana Raj child, Meghana raj pet dog, Meghana Chiranajeevi, Jr Chiru, Meghana Jr Chiru, മേഘ്ന രാജ്, indian express malayalam, IE malyalam
The moderation of comments is automated and not cleared manually by malayalam.indianexpress.com