നിരവധി സൂപ്പർതാര ചിത്രങ്ങളിൽ നായികയായി എത്തിയ കനിഹ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് . ഇപ്പോഴിതാ, തന്റെ കൗമാരക്കാലത്തു നിന്നുള്ള ഒരു ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.
“ആ മധുരൈ പെൺകുട്ടി. ഭംഗിയായി എണ്ണ പുരട്ടിയ മുടി, ചെറിയ പൊട്ട്, ഒരുപിടി മുല്ലപ്പൂക്കൾ എന്നിവ എന്നെ സ്കൂളിലെ പഠിപ്പിസ്റ്റായ കുട്ടിയെ ഓർമ്മപ്പെടുത്തി,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കനിഹ കുറിക്കുന്നത്.
പാട്ടിലും അഭിനയത്തിലുമെല്ലാം ഏറെ താൽപ്പര്യമുള്ള കനിഹ പാഠ്യവിഷയങ്ങളിലും മികവു പുലർത്തിയ വിദ്യാർത്ഥിനിയായിരുന്നു. പഠനത്തിലെ മികവിന് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും കനിഹ നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അച്ഛനമ്മമാരുടെ വഴിയെ സഞ്ചരിച്ച കനിഹ രാജസ്ഥാനിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനു ശേഷമാണ് അഭിനയത്തിൽ സജീവമാകുന്നത്.
മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.
മുന്‍ നടന് ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന് ജനിച്ചത്.
Read More: അച്ഛനും മകനുമൊപ്പം ഒരു ക്ലിക്ക്; ‘പാപ്പ’ന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് കനിഹ
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് നടി കനിഹ. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.