മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ദർശന രാജേന്ദ്രൻ. ഹൃദയം, ഡിയർ ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിടെയായി തിയേറ്ററുകളിലെത്തിയ ദർശന ചിത്രങ്ങൾ.
ദർശനയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

ദർശനയുടെ 34-ാം ജന്മദിനമായിരുന്നു ഇന്നലെ. സിനിമാരംഗത്തെ സുഹൃത്തുക്കളെല്ലാം ദർശനയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരുന്നു.
‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ദർശന രാജേന്ദ്രൻ, ‘മായാനദി,’ ‘വൈറസ്,’ ‘സീ യു സോൺ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിലൂടെ നായികയായി. ചിത്രത്തിലെ ഏറെ പ്രശസ്തമായ ‘ദർശന’ എന്ന ഗാനം ഹിഷാം അബ്ദുൽ വഹാബിനൊപ്പം ആലപിച്ചതും ദർശനയാണ്.
സിനിമ, സംഗീതം കൂടാതെ തിയേറ്ററിലും സജീവമായ ദർശനയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ രാജീവ് രവിയുടെ ‘തുറമുഖ’മാണ്. പൂർണിമ ഇന്ദ്രജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളെയാണ് ദർശന ചിത്രത്തിൽ വേഷമിടുന്നത്.
Read more: ഞാനടക്കമുള്ള ഫാൻസിനു വേണ്ടി നീ ഇന്നിത് ചെയ്യണം മുത്തേ; ദർശനയോട് നസ്രിയ