scorecardresearch
Latest News

പിറന്നാൾ അവരുടേത്, കേക്ക് എന്റേത്; കുട്ടിക്കാലചിത്രവുമായി താരം

‘ഈ ആഴ്ച്ച പിറന്നാള്‍ ആഘോഷിക്കുന്ന ഇണക്കുരുവികള്‍’ എന്ന അടിക്കുറിപ്പോടെയാണ് അച്ഛനമ്മമാർക്കൊപ്പമുള്ള ചിത്രം നടി ഷെയർ ചെയ്തത്

Samvritha Sunil, Samvritha Sunil throwback, Samvritha Sunil childhood photo, Samvritha Sunil throwback thursday

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ രസികനിലെ തങ്കിയെ ആര്‍ക്കും മറക്കാനാകില്ല. നിഷ്‌ക്കളങ്കയായ ആ പെണ്‍ക്കുട്ടിയെ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് ചോക്ലേററ്, ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍, വാസ്തവം തുടങ്ങിയ ചിത്രങ്ങളിലൂടെ സംവൃത സുനില്‍ എന്ന അഭിനേത്രി പ്രേക്ഷക ശ്രദ്ധ നേടി. ഡയമണ്ട് നെക്ലെസിലെ മായ എന്ന കഥാപാത്രത്തിന് സൈമ, ഫിലിം ഫെയര്‍ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. 101 വെഡ്ഡിങ്ങ്‌സ് എന്ന ചിത്രത്തിനു ശേഷം വിവാഹിതയായ നടി പിന്നീട് തിരിച്ചെത്തുന്നത് നായികാ നായകന്‍ പരിപാടിയില്‍ വിധിക്കര്‍ത്താവായാണ്.

ഇടയ്ക്ക് ജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും ഓർമചിത്രങ്ങളുമെല്ലാം സംവൃത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു കുട്ടിക്കാലചിത്രവുമായി എത്തിയിരിക്കുകയാണ് സംവൃത ഇപ്പോൾ.

‘ഈ ആഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന ഇണക്കുരുവികള്‍’ എന്ന അടിക്കുറിപ്പോടെയാണ് മാതാപിതാക്കളോടൊപ്പമുള്ള ചിത്രം സംവൃത പരിചയപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അച്ഛനമ്മമാരുടെ പിറന്നാളാഘോഷത്തിനിടയിൽ പകർത്തിയ ചിത്രമാണിതെന്നാണ് അടിക്കുറുപ്പ് നൽകുന്ന സൂചന. കേക്ക് മുറിക്കാൻ ഉത്സാഹത്തോടെ നിൽക്കുന്ന കൊച്ചു സംവൃതയെ ചിത്രത്തിൽ കാണാം.

Samvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം

ഒരിടവേളയ്ക്ക് ശേഷം, 2019ല്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത സിനിമയിലേക്ക് തിരിച്ചു എത്തിയിരുന്നു. ഭര്‍ത്താവ് അഖിൽ രാജിനും രണ്ട് ആണ്‍ക്കുട്ടികൾക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress shares throwback photo with parents

Best of Express