Latest News

മലയാളത്തിന്റെ സ്വന്തം ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായിക; സ്കൂൾ ഓർമകളുമായി താരം

ഒന്നരവർഷത്തിനു ശേഷം ഇന്ന് സ്കൂളുകളിലേക്ക് തിരികെയെത്തിയ കുട്ടികൾക്ക് ആശംസ നേർന്നു കൊണ്ടാണ് താരം തന്റെ പഴയ ക്ലാസ് ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Rima Kallingal, റിമ കല്ലിങ്കൽ, Rima Kallingal photos, Rima Kallingal saree photos, rima kallingal Instagram photo, ഇൻസ്റ്റഗ്രാം ഫോട്ടോ, iemalayalam, ഐഇ മലയാളം, Indian express malayalam

മലയാളത്തിലെ യുവാനായികമാരിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കൽ. സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും തുറന്നു പറയുന്ന റിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമ. ഒന്നരവർഷത്തിനു ശേഷം ഇന്ന് സ്കൂളുകളിലേക്ക് തിരികെയെത്തിയ കുട്ടികൾക്ക് ആശംസ നേർന്നു കൊണ്ടാണ് റിമ തന്റെ പഴയ ക്ലാസ് ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഇന്ന് സ്കൂളിലേക്ക് മടങ്ങുന്ന എല്ലാവർക്കും മനോഹരമായ ഒരു തുടക്കം ആശംസിക്കുന്നു. നിങ്ങളുടെ കുട്ടിക്കാലത്തിന്റെയും സ്കൂൾ ജീവിതത്തിന്റെയും ഓരോ നിമിഷവും ആഘോഷിക്കുക. ഇപ്പോൾ പോയി കുറച്ച് ഓർമ്മകൾ ഉണ്ടാക്കൂ” റിമ കുറിച്ചു.

ചിന്മയ സ്കൂളിൽ പഠിക്കുമ്പോൾ എടുത്തിട്ടുള്ള ക്ലാസ് ഫൊട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മുൻനിരയിൽ ഇരിക്കുന്ന ചുരുണ്ട മുടിക്കാരിയാണ് റിമ. താരത്തിന്റെ സഹപാഠികൾ ഉൾപ്പെടെ നിരവധിപേർ ചിത്രത്തിനു കമന്റ് ചെയ്തിട്ടുണ്ട്.

Also Read: കേരളപ്പിറവി ദിനത്തിൽ കണ്മണിക്കുട്ടിയുടെ പാട്ടുമായി മുക്ത; വീഡിയോ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിമയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചത്, ഇതിൽ ‘നിരസിക്കൽ’, ‘ദേഷ്യം’, ‘വിലപേശൽ’, ‘വിഷാദം’, ‘അഗീകരിക്കൽ’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്‌ഷനുകളിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Also Read: കേദാർനാഥിൽ സന്ദർശനം നടത്തി സാറ അലിഖാനും ജാൻവി കപൂറും

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress shares her school class photo throwback

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com