Latest News

ആ പഴയ പോസ് ഞാനിപ്പോഴും മറന്നിട്ടില്ല; കുട്ടിക്കാലചിത്രവുമായി താരം

രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ഈ താരം

Lena, Actress Lena childhood photo, Lena photos, ലെന, Lena films

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ലെന. കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ലെന ഇപ്പോൾ. എന്താണ് നിങ്ങളിൽ മാറ്റമില്ലാതെ തുടരുന്നത് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ലെന ചോദിക്കുന്നു. തന്നെ സംബന്ധിച്ച് ‘ആറ്റിറ്റ്യൂഡ്’ തന്നെയാണെന്ന് ലെന പറയുന്നു.

മലയാളസിനിമയിലെ സജീവസാന്നിധ്യമായി ലെന മാറിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്.

22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

സിനിമയ്ക്ക് അപ്പുറം ബിസിനസുകാരി കൂടിയാണ് ലെന ഇന്ന്. ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്ന ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ട്രീറ്റ്മെന്റുകളാണ് ആകൃതി ഓഫർ ചെയ്യുന്നത്.

Read more: അമ്മയുടെ പാനിപൂരി പരിചയപ്പെടുത്തി ലെന; കൊതി കിട്ടുമെന്ന് സുരഭി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress shares her childhood photo now and then

Next Story
ഷൂട്ടിംഗ് വല്ലാതെ മിസ്സ് ചെയ്യുന്നു; അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രങ്ങളുമായി അനിഘAnikha Surendran, Amitabh Bachchan, അനിഘ സുരേന്ദ്രൻ, Anikha Surendran photoshoot, അനിഘ ഫോട്ടോഷൂട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X