scorecardresearch

അമ്മയുടെ ബ്ലൗസ് ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ; കുട്ടിക്കാല ചിത്രവുമായി താരം

തന്റെ ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

Ahaana Krishna, Actress Childhood

യുവനടിമാരിൽ ശ്രദ്ധേയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. അടുത്തിടെ സംവിധായിക എന്ന രീതിയിലും അഹാന ശ്രദ്ധ നേടിയിരുന്നു. അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ മാത്രം നാലര മില്യൺ ആളുകളാണ് കണ്ടത്.

തന്റെ ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുട്ടിക്കാലത്തെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. അമ്മയുടെ ബ്ലൗസ് അണിഞ്ഞ് പ്രിയപ്പെട്ട പാവയ്ക്ക് ഒപ്പമിരിക്കുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

Also Read: അതീവ ഗ്ലാമറസായി സാനിയ ഇയ്യപ്പൻ; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress shares her childhood photo