ഈ ഒപ്പന മണവാട്ടിയെ മനസ്സിലായോ?; കുട്ടിക്കാല ചിത്രവുമായി താരം

സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ മണവാട്ടിയായപ്പോൾ എടുത്ത ചിത്രമാണ് താരം ആരാധകരുമായി പങ്കുവച്ചത്

Samvritha Sunil, Samvritha Sunil childhood photo, Samvritha Sunil height, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം"/>

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. താരത്തിന്റെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.

ഇപ്പോഴിതാ, തന്റെ ഒരു കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സംവൃത. സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ മണവാട്ടിയായപ്പോൾ എടുത്ത ചിത്രമാണ് സംവൃത ആരാധകരുമായി പങ്കുവച്ചത്. “വർഷങ്ങൾക്ക് മുൻപ്, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ ഞാൻ മണവാട്ടി ആയപ്പോൾ” എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഇതിനു മുൻപും ഇൻസ്റ്റഗ്രാമിലൂടെ സംവൃത പങ്കുവച്ച കുട്ടിക്കാല ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധനേടിയിരുന്നു.

Also Read: പഴയ അംബാസിഡർ കാറിന്റെ ചിത്രവുമായി മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളുമായി ആരാധകർക്ക് മുന്നിലെ എത്തിയ സംവ്യത വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. പിന്നീട് 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്. 2012 ലായിരുന്നു സംവൃതയുടെ വിവാഹം. അഖിൽ രാജാണ് ഭർത്താവ്. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സംവൃതക്ക് രണ്ടാമത് ഒരു മകൻ കൂടി പിറന്നിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress shares childhood photo as oppana bride throwback

Next Story
പുതിയ ബീച്ച് ചിത്രങ്ങളുമായി അമല പോൾ; കമന്റുമായി താരങ്ങളും
The moderation of comments is automated and not cleared manually by malayalam.indianexpress.com